ന്യൂഡൽഹി: ഡിജിറ്റൽ കറൻസിയായ ഇ-റുപ്പി കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇന്റർനെറ്റ് ലഭ്യത കുറവായ സ്ഥലങ്ങളിലും ഉപയോഗിക്കാനാകുന്ന വിധത്തിൽ സൗകര്യം സജ്ജമാക്കാനാണ് ലക്ഷ്യം വയ്‌ക്കുന്നതെന്ന് ആർബിഐ വ്യക്തമാക്കി. ഓഫ്‌ലൈൻ മുഖേന ഇ-റുപ്പി ഉപയോഗിക്കാൻ സാധിക്കത്തക്ക വിധത്തിലുള്ള പരീക്ഷണങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ആർബിഐ അറിയിച്ചു.
കൂടാതെ നിശ്ചിത ആവശ്യത്തിന് മാത്രമെനന്ന തരത്തിൽ ഇ-റുപ്പിയുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതിനും നീക്കങ്ങൾ ആരംഭിച്ചു. താത്കാലികമായി മാത്രമാകും ഇത്തരത്തിൽ സംവിധാനമൊരുക്കുക. മലയോര മേഖലകളിൽ ഡിജിറ്റൽ രൂപ വിനിമയം സുഗമമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്.
നിലവിൽ ഡിജിറ്റൽ രൂപ വാലറ്റ് മുഖേന വ്യക്തിഗത-വ്യാപാര ഇടപാടുകൾ നടത്താനാകും. കൂടാതെ ഏത് കാര്യത്തിന് പണം വിനിയോഗിക്കണമെന്നത് മുൻകൂട്ടി നിശ്ചയിച്ച് പ്രോഗ്രാം ചെയ്ത് നൽകാനും വൈകാത്യ സംവിധാനമൊരുക്കും. ഇത്തരത്തിൽ ഒരാൾക്ക് നൽകുന്ന ഡിജിറ്റൽ രൂപ അതേ ആവശ്യത്തിന് മാത്രമാകും ഉപയോഗിക്കാനാകുകയെന്ന് ആർബിഐ അറിയിച്ചു.
യുപിഐ മുഖേന ഓഫ്‌ലൈനായി ഇടപാടുകൾ നടത്താൻ സാധിക്കുന്നതിന് സമാനമായിരിക്കും ഇ-റുപ്പി ഓഫ്‌ലൈൻ ഇടപാടുകളും എ്ന്ന് ആർബിഐ വ്യക്തമാക്കി. ഗ്രാമങ്ങൾ, നഗരങ്ങൾ, മലനിരകൾ എന്നിവിടങ്ങളിൽ സേവനം ലഭ്യമാകുന്നതിനായി പരീക്ഷണാടിസ്ഥാനത്തിൽ പല മാർഗ്ഗങ്ങൾ സ്വീകരിക്കുമെന്നും ആർബിആ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
Discussion about this post