VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സ്ഥിതി ആശങ്കാജനകമെന്ന് നദ്ദ; സന്ദേശ് ഖാലിയിലേക്ക് ബിജെപി സംഘം

VSK Desk by VSK Desk
15 February, 2024
in ഭാരതം
Share
Tweet
SendTelegram

കൊല്‍ക്കത്ത: ഹിന്ദുസ്ത്രീകള്‍ക്കെതിരെ വ്യാപകമായ അതിക്രമം നടന്ന ബംഗാളിലെ സന്ദേശ്ഖാലിയിലേക്ക് ആറംഗ അന്വേഷണസംഘത്തെ നിയോഗിച്ച് ബിജെപി. സുന്ദര്‍ബനിലെ സന്ദേശ് ഖാലി സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കാനും ഇരകളുമായി നേരിട്ട് സംവദിക്കനും ഉന്നതതല സമിതിക്ക് ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ നിര്‍ദേശം നല്കി. കേന്ദ്രമന്ത്രി അന്നപൂര്‍ണാ ദേവിയുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം. പ്രതിമ ഭൗമിക്, ബിജെപി എംപിമാരായ സുനിത ദുഗ്ഗല്‍, കവിത പട്ടീദാര്‍, സംഗീത യാദവ്, ബ്രിജ്ലാല്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.

സന്ദേശ്ഖാലിയില്‍ നിന്ന് പുറത്തുവരുന്ന സംഭവങ്ങള്‍ ഹൃദയഭേദകമാണെന്ന് ജെ.പി. നദ്ദ പറഞ്ഞു. മമതയുടെ സര്‍ക്കാര്‍ അക്രമങ്ങള്‍ കണ്ടുനില്‍ക്കുകയാണ്. അവരുടെ പാര്‍ട്ടിക്കാരാണ് ഈ കൊടുംക്രൂരതകള്‍ ചെയ്യുന്നതെന്ന് വ്യക്തമായിട്ടും നടപടിയെടുക്കാത്തത് അപലപനീയമാണ്. ബംഗാളിലുടനീളം ക്രമസമാധാനം തകര്‍ന്നു. ഗവര്‍ണര്‍ക്ക് നേരെ പോലും അക്രമികള്‍ രംഗത്തുവരുന്നു എന്നത് അതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുവെന്ന് നദ്ദ പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജുംദറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധത്തിനെ തല്ലിയൊതുക്കാനാണ് മമത ബാനര്‍ജി ശ്രമിച്ചത്. ലാത്തിച്ചാര്‍ജിനിടെ സുകാന്ത മജുംദാറിന് പരിക്കേറ്റതും നദ്ദ ചൂണ്ടിക്കാട്ടി. അതേസമയം സന്ദേശ്ഖാലി ഉള്‍പ്പെടെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ 500 മീറ്റര്‍ ചുറ്റളവില്‍ ബംഗാള്‍ സര്‍ക്കാര്‍ വീണ്ടും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 19 വരെയാണ് നിരോധനാജ്ഞ.

ബംഗാളില്‍ മമതയുടെ നേതൃത്വത്തില്‍ അരാജകത്വമാണ് നടമാടുന്നതെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു. സ്ഥിതി ആശങ്കാജനകമാണ്. സ്ത്രീകളുടെ മാനം കാക്കുന്നതില്‍ മമത തികഞ്ഞ പരാജയമാണ്. ബലാത്സംഗത്തെ പിന്തുണയ്ക്കുന്ന മുഖ്യമന്ത്രിയാണ് അവരെന്ന് ഭാട്ടിയ എക്‌സില്‍ കുറിച്ചു. ബംഗാളിലെ പോലീസ് മമതയ്ക്ക് പാദസേവ ചെയ്യുകയാണെന്ന് ബിജെപി നേതാവ് അമിത് മാളവ്യയും കുറ്റപ്പെടുത്തി. അമ്മമാര്‍ക്കും സോദരിമാര്‍ക്കും നീതി തേടിയാണ് ബിജെപി സമരം ചെയ്യുന്നത്. അത്  തടയാന്‍ മമതയുടെ ക്രിമിനല്‍ പോലീസിന് കഴിയില്ലെന്ന് അമിത് മാളവ്യ പറഞ്ഞു.

Share1
Tweet
SendShareShare

Latest from this Category

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

Load More

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

എ. ബാലകൃഷ്ണൻജി അന്തരിച്ചു

യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ; ന്യൂയോർക്കിൽ സർസംഘചാലക് പങ്കെടുക്കുന്ന സംവാദ സഭ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies