ന്യൂദല്‍ഹി: കോണ്‍ഗ്രസ് അസ്ഥിരതയുടെ പര്യായമെന്ന് ബിജെപി പ്രമേയം. പാര്‍ട്ടി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച ‘ബിജെപി: രാജ്യത്തിന്റെ പ്രതീക്ഷ, പ്രതിപക്ഷത്തിന്റെ നിരാശ’ എന്ന പ്രമേയത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്‍ഡി സഖ്യം സംഘര്‍ഷം, വഞ്ചനയുടെ രാഷ്‌ട്രീയം എന്നിവയുടെ പര്യായമാണെന്നും ഏഴ് പേജുള്ള പ്രമേയത്തില്‍ പറയുന്നു. കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ അവതരിപ്പിച്ച പ്രമേയത്തെ കേന്ദ്രമന്ത്രി അര്‍ജുന്‍മുണ്ട, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ എന്നിവര്‍ പിന്താങ്ങി. പ്രമേയം യോഗം ഏകകണ്ഠമായി അംഗീകരിച്ചു.
കോണ്‍ഗ്രസിന്റെ നയങ്ങള്‍ ഭിന്നിപ്പിക്കുന്നതും ഭാരതീയ സംസ്‌കാരത്തെ ഹനിക്കുന്നതുമാണ്. പുരോഗമനപരമായ എല്ലാ നടപടികളെയും കോണ്‍ഗ്രസ് എതിര്‍ത്തു. അക്രമത്തിന്റെയും നിയമലംഘനത്തിന്റെയും രാഷ്‌ട്രീയമാണ് ഇന്‍ഡി സഖ്യം പ്രയോഗിക്കുന്നത്. കോണ്‍ഗ്രസിന്റെ തകര്‍ച്ച സുനിശ്ചിതമാണ്. കോണ്‍ഗ്രസിന്റെ പക്വതയില്ലാത്തതും നിരുത്തരവാദപരവുമായ രാഷ്‌ട്രീയവും ഈ തകര്‍ച്ച ഉറപ്പാക്കും. കോണ്‍ഗ്രസ് രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെയും ശാസ്ത്രജ്ഞരെയും അപമാനിക്കുന്നു.
അക്രമത്തിന്റെയും അരാജകത്വത്തിന്റെയും രാഷ്‌ട്രീയത്തില്‍ കോണ്‍ഗ്രസും ഇന്‍ഡി സഖ്യത്തിലെ മിക്കകക്ഷികളും ഉള്‍പ്പെടുന്നു, അടുത്തിടെ, ബംഗാളിലെ സന്ദേശ്ഖാലിയില്‍ നിന്ന് ഞെട്ടിക്കുന്ന സംഭവങ്ങള്‍ പുറത്തുവന്നു. ബംഗാളിലെ ബിജെപി പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് പൊതുജനങ്ങളുടെ ശബ്ദം അടിച്ചമര്‍ത്താന്‍ ടിഎംസി തുടര്‍ച്ചയായി ശ്രമിച്ചുവരികയാണ്. കേരളത്തില്‍ സിപിഎമ്മുകാര്‍ നിരവധി ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നും അക്രമത്തിന് ഇരയാക്കിയിട്ടുണ്ടെന്നും പ്രമേയത്തില്‍ പറയുന്നു.
Discussion about this post