ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പുതിയ പ്രചാരണ ഗാനം പുറത്തിറക്കി. ദല്‍ഹി ഭാരത മണ്ഡപത്തില്‍ ചേര്‍ന്ന ദേശീയ കണ്‍വെന്‍ഷനിലാണ് ഗാനം പുറത്തിറക്കിയത്. ‘ഏക് ബാര്‍ ഫിര്‍ മോദി സര്‍ക്കാര്‍…’ എന്ന പേരിലാണ് ഗാനം പുറത്തിറക്കിയത്.
ഭാരതത്തിലെ 24 ഭാഷകളില്‍ നിന്നുള്ള വരികള്‍ ഗാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ പത്തുവര്‍ഷമായി രാജ്യത്ത് നടപ്പാക്കിയ വികസന – ജനക്ഷേമ പദ്ധതികളും വിവിധ മേഖലകളിലെ മുന്നേറ്റവും ഗാനത്തില്‍ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നു. വിവിധ മേഖലകള്‍, പ്രദേശങ്ങള്‍, സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ എന്നിവര്‍ക്കിടയിലുണ്ടായ വികസനവും ഗാനത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്.
2024 ജനുവരിയില്‍ ‘വീണ്ടും മോദി സര്‍ക്കാര്‍’ എന്നത് പ്രചാരണ മുദ്രാവാക്യമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ പ്രഖ്യാപിച്ചിരുന്നു. ദേശീയ അധ്യക്ഷനുള്‍പ്പെടെയുള്ള നേതാക്കള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ മുദ്രാവാക്യം ഉള്‍പ്പെടുത്തി ചുമരെഴുത്ത് പ്രചാരണവും നടത്തി. ഏക് ബാര്‍ ഫിര്‍സെ മോദി സര്‍ക്കാര്‍ എന്ന പേരില്‍ പുതിയ വെബ്‌സൈറ്റും പാര്‍ട്ടി ആരംഭിച്ചിട്ടുണ്ട്.

![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)












Discussion about this post