ശ്രീനഗർ: ജമ്മുവിൽ 32,000 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ആരോഗ്യം, വിദ്യാഭ്യാസം, റെയിൽ, റോഡ്, വ്യോമയാനം, പെട്രോളിയം, സിവിക് ഇൻഫ്രാസ്ട്രക്ചർ തുടങ്ങി നിരവധി മേഖലകളുമായി ബന്ധപ്പെട്ടതാണ് പദ്ധതികൾ. ജമ്മു കശ്മീരിലെ ആദ്യ ഇലക്ട്രിക് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി ഫ്ലാഗ് ഓഫ് ചെയ്തു.
ഇന്ത്യൻ റെയിൽവേ ഇന്ന് മുതൽ ബനിഹാൽ-ഖാരി-സംബർ-സങ്കൽദാൻ സെക്ഷനിൽ ട്രെയിൻ സർവീസ് ആരംഭിക്കും. ഉധംപൂർ-ശ്രീനഗർ-ബാരാമുല റെയിൽ ലിങ്ക് പദ്ധതിയുടെ (USBRL) ഭാഗമായ സങ്കൽദാൻ സ്റ്റേഷനും ബാരാമുള്ള സ്റ്റേഷനും ഇടയിലുള്ള പുതുതായി വൈദ്യുതീകരിച്ച പാതയിലാണ് ട്രെയിൻ പ്രവർത്തിക്കുവാൻ പോകുന്നത്. ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തതിനോടൊപ്പം ബനിഹാലിൽ നിന്ന് സംഗൽദാനിലേക്കുള്ള 48 കിലോമീറ്റർ നീളമുള്ള വൈദ്യുതീകരിച്ച റെയിൽ പാതയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
ജമ്മു കശ്മീരിൽ ആദ്യത്തെ എയിംസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 1600 കോടി രൂപ ചെലവഴിച്ച് 130 ഏക്കർ സ്ഥലത്താണ് എയിംസ് നിർമിച്ചിരിക്കുന്നത്. 40 വർഷത്തിലേറെ ഇന്ത്യയും കശ്മീരും ഒന്നിച്ച് ഭരിച്ചിട്ടും കോൺഗ്രസ് സർക്കാരുകൾക്ക് സാധ്യമാക്കാത്ത നേട്ടങ്ങളാണ് മോദി സർക്കാർ ഇതിലൂടെ അടയാളപ്പെടുത്തുന്നത്. ഒരു കാലത്ത് തീവ്രവാദികളുടെ മണ്ണായി അറിയപ്പെട്ടിരുന്ന കശ്മീരിന് ഇതുവരെ നിഷേധിക്കപ്പെട്ട അത്യാധുനിക മാനേജുമെൻ്റ് പഠനത്തിനുള്ള അടിസ്ഥാന സൗകര്യമാണ് പുതിയ എയിംസ് ക്യാമ്പസിലൂടെ ഉയരുന്നത്.
ബിജെപി സർക്കാർ ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞതിനു ശേഷം വലിയ പുരോഗതിയാണ് ജമ്മു കാശ്മീരിൽ ദൃശ്യമാകുന്നത്. ടൂറിസം മേഖലയിൽ തന്നെ വലിയ ഉണർവാണ് കാണുന്നത്. താഴ്വരകൾ തമ്മിൽ ട്രെയിൻ പോലുള്ള പൊതുഗതാഗതത്താൽ ബന്ധിപ്പിക്കപ്പെടുന്നതോടെ കശ്മീരിലേക്ക് വരുന്ന യാത്രികരുടെ എണ്ണത്തിൽ വൻ കുതിപ്പ് തന്നെ പ്രതീക്ഷിക്കാവുന്നതാണ്.
Discussion about this post