ന്യൂദല്‍ഹി: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിനായി രാജ്യതലസ്ഥാനത്തും എബിവിപി പ്രതിഷേധം. എബിവിപി ദല്‍ഹി സര്‍വ്വകലാശാല യൂണിറ്റ് സംഘടിപ്പിച്ച പ്രതിഷേധം സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ സെക്രട്ടറി അപരാജിത ഉദ്ഘാടനം ചെയ്തു.

സിദ്ധാര്‍ത്ഥിന്റെ കുടുംബത്തിന് നീതി ലഭിക്കുന്നതിനായി എബിവിപി സന്ധിയില്ലാ സമരം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് അപരാജിത പറഞ്ഞു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം വിദ്യാര്‍ത്ഥികള്‍ക്കുനേരെ നിരന്തരം അക്രമങ്ങള്‍ അഴിച്ചുവിടുന്ന എസ്എഫ്ഐയുടെ സമീപനം അനുവദിക്കാനാവില്ല. ഭാരതത്തിന്റെ ഭാവി തലമുറയെ തകര്‍ക്കുക എന്ന ഗൂഢലക്ഷ്യവും ഇത്തരം അക്രമങ്ങള്‍ക്കു പിന്നിലുണ്ട്. കേരളം, തമിഴ്നാട്, കര്‍ണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ കലാലയങ്ങളില്‍ വിദ്യാര്‍ത്ഥികളെ മാനസികമായും ശാരീരികമായും പീഡനത്തിനിരയാക്കി ഇടത് ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്. സിദ്ധാര്‍ത്ഥിന്റെ മരണത്തിന് കാരണക്കാരായ എസ്എഫ്ഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ പേരെയും ഉടന്‍ അറസ്റ്റുചെയ്യണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എബിവിപി യൂണിറ്റ് പ്രസിഡന്റ് സൗമ്യ വര്‍മ്മ അധ്യക്ഷയായി. എബിവിപി നേതാക്കളായ നവനീത്, സിദ്ധാര്‍ത്ഥ് പരാഷര്‍, അഭിരാം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)









Discussion about this post