VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

അറബിക്കടലിൽ തന്ത്രപ്രധാന ചുവടുവയ്പ്; ലക്ഷദ്വീപിലെ പുതിയ നേവൽ ബേസ് ഐഎൻഎസ് ജടായു കമ്മിഷൻ ചെയ്തു

VSK Desk by VSK Desk
6 March, 2024
in ഭാരതം
Share
Tweet
SendTelegram

മിനിക്കോയ്: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അധീശത്വത്തിനു പദ്ധതിയിടുന്ന ചൈനയ്‌ക്കും അവരെ പിന്തുണയ്‌ക്കുന്ന മാലദ്വീപിനും തിരിച്ചടി കൊടുത്ത് ലക്ഷദ്വീപ് മിനിക്കോയിയില്‍ ഭാരതം ‘ഐഎന്‍എസ് ജടായു’ നേവല്‍ ബേസ് കമ്മിഷൻ ചെയ്തു. ഇന്ന് രാവിലെ 11.30നു നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍ കമ്മിഷനിങ് നിര്‍വഹിച്ചു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഘോഡ പട്ടേല്‍ മുഖ്യാതിഥിയായിരുന്നു. ഉന്നത നാവികോദ്യോഗസ്ഥരും രാജ്യത്തിന്റെ അഭിമാന വിമാനവാഹിനിക്കപ്പലുകളായ ഐഎന്‍എസ് വിക്രമാദിത്യയും ഐഎന്‍എസ് വിക്രാന്തും സാക്ഷ്യം വഹിച്ചു

1980 മുതല്‍ ലക്ഷദ്വീപില്‍ നാവിക സ്റ്റേഷനുകളുണ്ട്. ദ്വീപിനോട് ഏറ്റവും അടുത്ത രാജ്യമായ മാലദ്വീപിലെ പുതിയ പ്രസിഡന്റ് മുഹമ്മദ് മൊയ്സു ചൈനയോട് ആഭിമുഖ്യം പുലര്‍ത്തുമ്പോഴാണ് ഭാരതം ദ്വീപില്‍ പെട്ടെന്നു നേവല്‍ ബേസ് സ്ഥാപിച്ചത്. ലക്ഷദ്വീപിലെ 36 ദ്വീപുകളില്‍ മാലദ്വീപിനോട് ഏറ്റവും അടുത്ത മിനിക്കോയിയിലാണ് നാവികത്താവളമെന്നത് ശ്രദ്ധേയമാണ്. രാജ്യത്തിന്റെ ഏറ്റവും തെക്കേ അറ്റത്ത്, കൊച്ചി ദക്ഷിണ നാവിക ആസ്ഥാനത്തിനു കീഴിലും. 8 ഡിഗ്രി, 9 ഡിഗ്രി അന്താരാഷ്‌ട്ര കപ്പല്‍ച്ചാനലുകള്‍ കടന്നുപോകുന്നതും മിനിക്കോയിക്കരികിലൂടെയാണ്. അതിനാല്‍ അറബിക്കടലിലെ ചലനങ്ങളെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കാന്‍ മിനിക്കോയിയിലെ നേവല്‍ ബേസിനു കഴിയും. പാകിസ്ഥാന്‍ കേന്ദ്രമായി അറബിക്കടലിലൂടെ വലിയ തോതിലുള്ള ലഹരി മരുന്നു കടത്തും കള്ളക്കടത്തും തടയാനാകും വിധമാണ് നേവല്‍ ബേസ് നിര്‍മാണം. ‘സ്ട്രിങ് ഓഫ് പേള്‍സ്’ എന്ന പേരില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭാരതത്തെ വളയുകയെന്ന ലക്ഷ്യത്തോടെയുള്ള ചൈനയുടെ നീക്കങ്ങള്‍ക്കു മിനിക്കോയ് നേവല്‍ ബേസിലൂടെ രാജ്യം ശക്തമായ മറുപടി നല്കുന്നു.

മിനിക്കോയിയില്‍ വിവിധോദ്ദേശ്യ വിമാനത്താവളം നിര്‍മിക്കണമെന്ന് 15 വര്‍ഷം മുമ്പ് കോസ്റ്റ് ഗാര്‍ഡ്, കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടന്നില്ല. ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരാണ് മിനിക്കോയിയുടെ പ്രതിരോധ പ്രാധാന്യം കണക്കാക്കി നടപടികള്‍ ആരംഭിച്ചത്.

കോസ്റ്റ് ഗാര്‍ഡിനും ഉപയോഗിക്കാനാകും വിധമാണ് ഐഎന്‍എസ് ജടായു ഡിസൈനിങ്. ലക്ഷദ്വീപിലേക്കുള്ള സിവിലിയന്‍ വിമാനങ്ങള്‍ക്കും പറ്റുന്ന എയര്‍പോര്‍ട്ടാണ് ഇവിടെ വികസിപ്പിക്കുക. ശ്രീനഗര്‍ വിമാനത്താവള മാതൃകയിലാകും ഇതിന്റെ പ്രവര്‍ത്തനം.

Share
Tweet
SendShareShare

Latest from this Category

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം: ഭയ്യാജി ജോഷി

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ചു

തൗബലില്‍ തരംഗമായി തിരംഗയാത്ര

കേരളം ബില്‍ രാജ്യസഭയും പാസാക്കി

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം: ഭയ്യാജി ജോഷി

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ചു

തൗബലില്‍ തരംഗമായി തിരംഗയാത്ര

കായികാധ്യാപകർക്ക് റിഫ്രഷിങ് പരിശീലനം നൽകാൻ ക്രീഡാഭാരതി

കേരളം ബില്‍ രാജ്യസഭയും പാസാക്കി

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം: വന്ദേമാതരാലാപനവുമായി പതിനായിരക്കണക്കിന് യുവാക്കള്‍

Load More

Latest English News

Outcry Against Government and Education Minister Over Teacher’s Suspension

Travancore Devaswom Board’s GST Order Comes as a Blow to Devotees

Protests Intensify Over Suspension of Teacher Over Savarkar Quiz Question

NIA Arrests Mastermind in Malappuram Illegal Explosives Case

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies