VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

കറുപ്പര്‍കൂട്ടം യുട്യൂബ് ചാനലിന് തിരിച്ചടി; സേവാഭാരതിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്കണം: മദ്രാസ് ഹൈക്കോടതി

അപകീര്‍ത്തികരമായ വാര്‍ത്ത പിന്‍വലിക്കണം

VSK Desk by VSK Desk
11 March, 2024
in ഭാരതം
Share
Tweet
SendTelegram

ചെന്നൈ: സേവാഭാരതിക്ക് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് കറുപ്പര്‍കൂട്ടം യൂട്യൂബ് ചാനലിന് ഒരു കോടി രൂപ പിഴ. സാത്താന്‍കുളത്തെ കസ്റ്റഡി കൊലപാതകക്കേസുമായി ബന്ധപ്പെട്ട് കറുപ്പര്‍ കൂട്ടം നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തിനെതിരെ സേവാഭാരതി അധ്യക്ഷന്‍ രബു മനോഹര്‍ നല്കിയ മാനനഷ്ടക്കേസിലാണ് മദ്രാസ് ഹൈക്കോടതിയുടെ വിധി. സംപ്രേഷണം ചെയ്ത പിന്‍വലിച്ച് ഒരുകോടി രൂപ നഷ്ടപരിഹാരം നല്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

സാത്താന്‍കുളത്ത് 2020 ജൂലൈയില്‍ ജയരാജ്, ബെനികക്‌സ് എന്നീ യുവാക്കളുടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് യുട്യൂബിലൂടെ പുറത്തുവിട്ട വാര്‍ത്തയിലാണ് സേവാഭാരതിക്കെതിരായ ആരോപണങ്ങള്‍ ഉന്നയിച്ചത്. ആരോപണങ്ങള്‍ തമിഴ്നാട്ടില്‍ പ്രകോപനം സൃഷ്ടിച്ചു. 2020ലാണ് രബു മനോഹര്‍ മാനനഷ്ടഹര്‍ജി നല്കിയത്.


കറുപ്പര്‍കൂട്ടത്തിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് ചെന്നൈ കില്‍പ്പോക്ക് ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ക്ക് സേവാഭാരതി പരാതിനല്കി. യൂട്യൂബ് ചാനല്‍ നിരോധിക്കണമെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന വീഡിയോകള്‍ നീക്കം ചെയ്യണമെന്നും സേവാഭാരതി ആവശ്യപ്പെട്ടു. കസ്റ്റഡി മരണത്തിനുത്തരവാദികളെന്ന് ആരോപിക്കപ്പെട്ട ഫ്രണ്ട്‌സ് ഓഫ് പോലീസുമായി സേവാഭാരതിക്ക് ബന്ധമുണ്ടെന്നായിരുന്നു യുട്യൂബ് വഴി പ്രചരിപ്പിച്ചത്. കേസ് പരിഗണിച്ച ജസ്റ്റിസ് സതീഷ് കുമാര്‍ ചാനലിനോട് വിശദീകരണം തേടിയെങ്കിലും അവര്‍ അത് നല്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് നഷ്ടപരിഹാരം നല്കാന്‍ വിധിച്ചത്.

2020 ജൂണ്‍ 19ന്, കൊവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്ത പി.ജയരാജും മകന്‍ ജെ.ബെനിക്സും കസ്റ്റഡിയില്‍ കൊല്ലപ്പെടുകയായിരുന്നു.  തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇവര്‍ ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. പോലീസ് കസ്റ്റഡിയിലിരിക്കെ, അച്ഛനും മകനും ലൈംഗികാതിക്രമടക്കമുള്ള പീഡനവും അനുഭവിച്ചെന്നാണ് വിവരം. അന്നത്തെ എഐഎഡിഎംകെ സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.

Share
Tweet
SendShareShare

Latest from this Category

ശതാബ്ദിയില്‍ ലക്ഷം കടന്ന് ആര്‍എസ്എസ് ശാഖകള്‍

ആര്‍എസ്എസ് കാര്യകാരി മണ്ഡലിന് നവംബര്‍ 2ന് തുടക്കം; മയക്കുമരുന്നിനെതിരെ ദേശവ്യാപക കാമ്പയിന്‍ ആസൂത്രണം ചെയ്യും

മാറ്റത്തിനായുള്ള പരിശ്രമത്തില്‍ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കണം: അതുല്‍ ലിമയെ

സേവനം സ്വീകരിക്കുന്ന കൈകൾ സേവനം നൽകുന്ന കൈകളായി മാറണം: ദത്താത്രേയ ഹൊസബാളെ

ദീപാവലി: അയോദ്ധ്യയിൽ ഈ വർഷത്തെ 30 ലക്ഷം ദീപോത്സവം പുതിയ ചരിത്രമെഴുതും

വോക്കൽ ഫോർ ലോക്കലിനെ ശക്തിപ്പെടുത്തണം , ഇന്ത്യൻ തദ്ദേശീയ ഉത്‌പന്നങ്ങൾ ആഗോള വിപണി കീഴടക്കുന്നു : മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

Load More

പുതിയ വാര്‍ത്തകള്‍

ശതാബ്ദിയില്‍ ലക്ഷം കടന്ന് ആര്‍എസ്എസ് ശാഖകള്‍

ആര്‍എസ്എസ് കാര്യകാരി മണ്ഡലിന് നവംബര്‍ 2ന് തുടക്കം; മയക്കുമരുന്നിനെതിരെ ദേശവ്യാപക കാമ്പയിന്‍ ആസൂത്രണം ചെയ്യും

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തിരിതെളിഞ്ഞു

ഭാരതം ആത്മീയ ജനാധിപത്യം നല്‍കുന്ന ഒരേയൊരു നാട്: പ്രഫുല്ല കേത്കര്‍

‘ശങ്കരാചാര്യർ എന്റെ മാനസഗുരു; അദ്വൈതദർശനം ലോകത്തിന് നൽകിയ മഹാപ്രതിഭ’: സി. രാധാകൃഷ്ണൻ

മാറ്റത്തിനായുള്ള പരിശ്രമത്തില്‍ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കണം: അതുല്‍ ലിമയെ

ഭാരതത്തിൻ്റെ ഭാവി യുവതലമുറയിൽ ഭദ്രം: പ്രഫുല്ല കേത്കർ

ആർ ഹരി സ്മാരക പ്രഭാഷണം നാളെ

Load More

Latest English News

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies