ലഖ്‌നൗ: കഴിഞ്ഞ ദിവസം വോട്ടെടുപ്പ് നടന്ന ഉത്തര്‍ പ്രദേശിലെ മുറാദാബാദ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കുന്‍വര്‍ സര്‍വേഷ് സിങ് അന്തരിച്ചു. ദല്‍ഹിയിലെ എയിംസില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നതിനാല്‍ അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയിരുന്നില്ല.താക്കൂര്‍ദ്വാര മണ്ഡലത്തില്‍ നിന്ന് നാല് തവണ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മകന്‍ കുന്‍വര്‍ സുശാന്ത് സിങ് മുറാദാബാദ് ലോക്സഭയില്‍ ഉള്‍പ്പെടുന്ന ബദാപൂരില്‍ നിന്നുള്ള എംഎല്‍എയാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടന്ന മുറാദാബാദില്‍ 60.60 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. സര്‍വേഷ് സിങ്ങിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി.











