ന്യൂഡല്‍ഹി: യോഗയുടെ ഗുണഗണങ്ങള്‍ ഭാരതം പറഞ്ഞപ്പോള്‍ ആദ്യം മുഖം തിരിച്ചെങ്കിലും യോഗയുടെ പ്രാധാന്യം പാക്കിസ്ഥാനും തിരിച്ചറിഞ്ഞു ലോകത്തോടു പറഞ്ഞപ്പോഴൊക്കെ പുറംതിരിഞ്ഞു നിന്ന പാക്കിസ്ഥാന്‍ ഒടുവില്‍ യോഗയുടെ പ്രചാരണത്തിന് തുടക്കം കുറിക്കുന്നു. മെട്രോപൊളിറ്റന്‍ കോര്‍പ്പറേഷന്‍ ഓഫ് ഇസ്ലാമാബാദ് എഫ് നെയന്‍ പാര്‍ക്കില്‍ സൗജന്യ യോഗ ക്ലാസ് സംഘടിപ്പിച്ച വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ജൂണ്‍ 21 അന്താരാഷ്‌ട്ര യോഗദിനമായി ഐക്യരാഷ്‌ട്രസഭ പ്രഖ്യാപിച്ചപ്പോഴും 178 രാജ്യങ്ങള്‍ ദിനാചരണത്തില്‍ ഭാരതത്തിനൊപ്പം കൈകോര്‍ത്തപ്പൊഴും പാക്കിസ്ഥാന്‍ അതംഗീകരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് യോഗ പരീക്ഷിക്കാന്‍ തയ്യാറായിരിക്കുകയാണ് പാകിസ്ഥാന്‍. ക്യാപിറ്റല്‍ ഡെവലപ്‌മെന്റ് അതോറിറ്റിയാണ് ഫേസ്ബുക്ക് പേജില്‍ സൗജന്യ യോഗ ക്ലാസ് സംബന്ധിച്ച വിവരം അറിയിച്ചിരിക്കുന്നത്
Discussion about this post