പട്‌ന : ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ സുശീല്‍ കുമാര്‍ മോദി(72) അന്തരിച്ചു. അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു.
ബിഹാറില്‍ ബിജെപിയുടെ താരപ്രചാരക പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ രോഗബാധ മൂലം വിട്ടു നില്‍ക്കുകയായിരുന്നു അദ്ദേഹം.
ലോക്‌സഭാ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഒഴിവാക്കപ്പെട്ടതിന് പിന്നാലെയാണ് രോഗവിവരം വെളിപ്പെടുത്തിയത്. 2005-2013 കാലത്തും 2017-2020 കാലത്തും ബിഹാറിന്റെ ഉപമുഖ്യമന്ത്രിയായിരുന്നു. കോട്ടയം പൊന്‍കുന്നം സ്വദേശിനി ജെസി ജോര്‍ജാണ് സുശീല്‍ കുമാര്‍ മോദിയുടെ ഭാര്യ.

![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)












Discussion about this post