ബലാംഗീര്‍(ഒഡീഷ): ഞാന്‍ വിനിത സേഥ്. വയസ് നാല്പത്തേഴ്. ഉയരം ഒരു അടി ആറിഞ്ച്. വോട്ട് ചെയ്തതിന്റെ ആനന്ദം ഞാന്‍ നിങ്ങളെ അറിയിക്കട്ടെ, ജനാധിപത്യ മഹോത്സവത്തിന്റെ ആഘോഷക്കാഴ്ചകളില്‍ നിറയുകയാണ് വിനിതാ സേഥ്. ഒഡീഷയിലെ ബലാംഗീര്‍ ലോക്‌സഭാ മണ്ഡലത്തില്‍ പാട്‌നഗഡിലാണ് വിനിത വോട്ട് ചെയ്തത്. പോളിങ് ബൂത്തില്‍ കസേര മേലേറി നിന്നാണ് താന്‍ ജനാധിപത്യാവകാശം വിനിയോഗിച്ചതെന്ന് വിനിത അഭിമാനപൂര്‍വം പ്രഖ്യാപിക്കുന്നു. വോട്ട് ചെയ്തതിന്റെ ആഹ്ലാദം പങ്കുവയ്ക്കുക മാത്രമല്ല, എല്ലാവരും വോട്ട് ചെയ്യാനെത്തണമെന്നും വിനിത ആഹ്വാനം ചെയ്തു. വിനിതയുടെ ചിത്രവും ആഹ്വാനവും രാജ്യം ഏറ്റെടുത്ത പ്രചാരണങ്ങളില്‍ ഒന്നായിരുന്നു.



![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)










Discussion about this post