ഇന്‍ഡോര്‍: ദേവി അഹല്യബായി ഹോള്‍ക്കര്‍ ജയന്തിയുടെ മുന്നൂറാം വാര്‍ഷികാഘോഷങ്ങള്‍ക്കായി ദേശീയതലത്തില്‍ ‘ലോകമാതാ അഹല്യബായി ഹോള്‍ക്കര്‍ ത്രിശതാബ്ദി ആഘോഷ സമിതി’ രൂപീകരിച്ചു. പദ്മവിഭൂഷണ്‍ സോണാല്‍ മാന്‍സിങ്ങും പദ്മഭൂഷണ്‍ സുമിത്ര മഹാജനും സമിതിയുടെ രക്ഷാധികാരികളാണ്. കാശി സര്‍വകലാശാല മുന്‍ വിസി ചന്ദ്രകലാ പാഡിയ ആണ് ചെയര്‍പേഴ്‌സണും ഹോള്‍ക്കര്‍ രാജവംശത്തിലെ ഉദയ് സിങ് രാജെ ഹോള്‍ക്കര്‍ വര്‍ക്കിങ് പ്രസിഡന്റുമാണ്.
ഒരു വര്‍ഷം തുടരുന്ന പരിപാടികള്‍ക്കാണ് ജയന്തി ദിനമായ മെയ് 31ന് തുടക്കം കുറിക്കുന്നത്. രാജ്യത്തുടനീളം ശില്‍പശാലകളും സെമിനാറുകളും പൊതുപരിപാടികളും സംഘടിപ്പിക്കും. എല്ലാ പ്രധാന ഭാഷകളിലും അഹല്യബായി ഹോള്‍ക്കറെ സംബന്ധിച്ച സാഹിത്യങ്ങള്‍ പ്രസിദ്ധീകരിക്കും. സംഗീതം, നാടകം, ചിത്രകല തുടങ്ങിയ കലാരൂപങ്ങളിലൂടെ ദേവിയുടെ ജീവിതം ജനങ്ങളിലേക്കെത്തിക്കും.ആഘോഷ സമിതിയുടെ പ്രധാന ഭാരവാഹികള്‍: രഘുജി രാജെ ആംഗ്രെ, കെ. ഡോ. മീരാ ദവെ, ഡോ. മാലാ ഠാക്കൂര്‍(സെക്രട്ടറിമാര്‍), മനോജ് ഫഡ്നിസ് (ട്രഷറര്‍). പദ്മവിഭൂഷണ്‍ പത്മ സുബ്രഹ്മണ്യം, നാടോടി ഗായിക പദ്മശ്രീ മാലിനി അവസ്തി, പദ്മശ്രീ ഡോ. വികാസ് മഹാത്മെ, പദ്മശ്രീ കല്‍പന സരോജ്, പദ്മശ്രീ കലുറാം ബാംനിയ തുടങ്ങി നിരവധി പ്രമുഖര്‍ സമിതി അംഗങ്ങളാണ്.
Discussion about this post