ധാക്ക: ശ്രീബുദ്ധന്റെ ജന്മസ്ഥലത്ത് ബംഗ്ലാദേശിന് വേണ്ടി നേപ്പാള്‍ ക്ഷേത്രം നിര്‍മ്മിക്കുമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ബുദ്ധപൂര്‍ണിമയുടെ ഭാഗമായാണ് പ്രഖ്യാപനം. നേപ്പാളിലെ ലുംബിനി ഡെവലപ്മെന്റ് ട്രസ്റ്റുമായി ഇത് സംബന്ധിച്ച് ധാരണയായിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.
മതം നോക്കാതെ എല്ലാ പൗരന്മാരുടെയും സാമൂഹിക സാമ്പത്തിക വികസനത്തിന് അവാമി ലീഗ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി ഹസീന പറഞ്ഞു. മതമോ ജാതിയോ പരിഗണിക്കാതെ രാജ്യം കെട്ടിപ്പടുക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. വ്യത്യസ്ത മതങ്ങളില്‍പ്പെട്ട ആളുകള്‍ ഒരുമിച്ച് ജീവിക്കുന്ന നാടാണിത്. പലരും ബംഗ്ലാദേശിനെ വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ അവര്‍ക്ക് അതിന് കഴിയില്ല. ബംഗ്ലാദേശിലെ ജനങ്ങള്‍ ഉദാരമതികളും ഒരുമയുള്ളവരുമാണ്. ഞങ്ങള്‍ ഒരുമിച്ച് മുന്നേറാന്‍ ആഗ്രഹിക്കുന്നു, ഷേഖ് ഹസീന പറഞ്ഞു.യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍പ്പെട്ട ഇടമാണ് ലുംബിനിയിലെ ഭഗവാന്‍ ബുദ്ധന്റെ ജന്മസ്ഥലം.
Discussion about this post