നാഗ്പൂർ: രേശിംഭാഗിൽ മെയ് 17 ന് ആരംഭിച്ച ആർ എസ് എസ് കാര്യകർത്താ വികാസ് വർഗ് ദ്വിതീയയുടെ സമാപന പൊതു പരിപാടി ജൂൺ 10 ന് നടക്കും. ഗോദാവരി ധാമിലെ പീഠാധിപതി ആചാര്യ മഹന്ത് രാമഗിരി മഹാരാജ് മുഖ്യാതിഥിയാകും. വൈകിട്ട് 6.30ന് നടക്കുന്ന പൊതുപരിപാടിയിൽ പൂജനീയ സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പ്രഭാഷണം നടത്തും











