ഇംഫാല്‍(മണിപ്പൂര്‍): മണിപ്പൂരിലെ പ്രളയബാധിതമേഖലകളില്‍ ജനങ്ങള്‍ അവശ്യ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്ത് സേവാഭാരതിയും ഗോ ധാര്‍മ്മിക് വിഭാഗവും. ഇംഫാല്‍ ഈസ്റ്റിലെ പോറമ്പാട്ട് സബ്ഡിവിഷനില്‍ മൈഭാകുല്‍ ഗ്രാമമാണ് വെള്ളപ്പൊക്കത്തില്‍ മുങ്ങിയത്. ഇവിടുത്തെ നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ദുരന്തബാധിതര്‍ക്ക് മരുന്നും ഭക്ഷ്യവസ്തുക്കളും എത്തിച്ചുനല്‍കാന്‍ പ്രദേശത്ത് സേവാഭാരതി പ്രത്യേക ക്യാമ്പുകള്‍ ആരംഭിച്ചു.
പ്രതസന്ധിഘട്ടങ്ങളില്‍ സമൂഹം ഒറ്റക്കെട്ടായി നില്‍ക്കുകയും പരസ്പരം സഹായിക്കുകയും വേണമെന്ന് ഗോ ധാര്‍മ്മിക് വിഭാഗ് കാര്യദര്‍ശി ഹനുമാന്‍ദാസ് പറഞ്ഞു. സര്‍ക്കാര്‍ നടത്തുന്ന ദുരിത നിവാരണപ്രവര്‍ത്തനങ്ങള്‍ക്ക് സഹായമായാണ് സേവാഭാരതിയും ഗോധാര്‍മ്മിക് വിഭാഗും ഈ കാര്യങ്ങള്‍ ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.











