റിയാസി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചെനാബ് റെയില്‍വേ പാലത്തിലൂടെ നടത്തിയ പരീക്ഷണ ഓട്ടം വിജയകരം. റംബാന്‍ ജില്ലയിലെ സംഗല്‍ദാനിനും റിയാസിക്കും ഇടയിലായാണ് പാലം സ്ഥിതി ചെയ്യുന്നത്. ഈ റൂട്ടിലൂടെയുള്ള റെയില്‍വേ സര്‍വീസ് ഉടന്‍ ആരംഭിക്കും.
ചെനാബ് റെയില്‍പാതയിലൂടെ മെമു ട്രയല്‍ റണ്‍ നടത്തിയ വിവരം കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് എക്‌സിലൂടെ പുറത്തുവിട്ടത്. ചെനാബ് നദിയില്‍ നിന്ന് 109 അടി ഉയരത്തിലാണ് ഈ റെയില്‍വേ പാലം നിര്‍മിച്ചിരിക്കുന്നത്.
അതായത് ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരമുണ്ട് ഈ പാലത്തിന്. 1315 മീറ്റര്‍ നീളമുള്ള ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ കശ്മീര്‍ താഴ്‌വരയിലേക്കുള്ള പ്രവേശനം സുഗമമാകും.
Discussion about this post