ബെംഗളൂർ: ഭാരതീയ മസ്ദൂർ സംഘിന്റെ ( ബിഎംസ് ) ആഭിമുഖ്യത്തിൽ ഇന്ത്യയിലും വിദേശത്തും ഉള്ള നഴ്‌സുമാർക്കും അനുബന്ധ പാരാമെഡിക്കൽ പ്രൊഫഷണലുകൾക്കുമായി പുതിയ തൊഴിലാളി യൂണിയൻ ആരംഭിച്ചു. ഭാരതീയ നഴ്‌സസ് ആൻഡ് അലൈഡ് സംഘ്.
നഴ്സുമാർക്കിടയിൽ പല സംസ്ഥാനങ്ങളിൽ ഒറ്റപ്പെട്ട ചില ചെറു സംഘടനകൾ നിലവിലുണ്ട് എങ്കിലും ദേശീയ അടിസ്ഥാനത്തിൽ നേഴ്സുമാക്ക് ഇടയിൽ ഒരു സംഘടന രൂപം കൊളളുന്നത് ആദ്യമായണ്. കെ.കെ വിജയ കുമാർ ( ദേശീയ പ്രഭാരി , ബിഎംഎസ്) പ്രസിഡൻ്റായും ജിജു തോമസ് (ബാംഗ്ലൂർ) ദേശീയ കൺവീനറായും അനിൽകുമാർ എം.എ (കോട്ടയം) ദേശീയ ജോയിന്റെ കൺവീനറായും പുതിയ സംഘടനയുടെ നേതൃത്വം വഹിക്കും.
ഈ നീക്കം രാജ്യത്തെ ആരോഗ്യ പ്രവർത്തകർക്കിടയിലും ആരോഗ്യ മേഖലയിലും ശക്തമായ മുന്നേറ്റം ഉണ്ടാക്കുമെന്ന് പുതിയ ഭാരവാഹികൾ പറഞ്ഞു.
ഇന്ത്യയിലും വിദേശത്തുമുള്ള ആരോഗ്യ പ്രവർത്തകരുടെ പദവിയും ക്ഷേമവും ഉയർത്തുന്നതിനുള്ള യാത്രയിലെ സുപ്രധാന നാഴികക്കല്ലാവും .നേഴ്സുമാരുടെ അടിസ്ഥാന ആവശ്യങ്ങൾ നേടിയെടുക്കാനും തൊഴിലിടങ്ങളിൽ നേരിടുന്ന ശാരീരിക മാനസിക പീഡനങ്ങൾക്കെതിരെ പോരാടാനും പുതിയൊരു ആരോഗ്യ സംസ്കാരം ഭാരതത്തിൽ കൊണ്ടുവരാനും ആയതിനുള്ള ശ്രമങ്ങളെ പിന്തുണയ്‌ക്കാനും ശാക്തീകരിക്കാനുമുള്ള ശക്തമായ ഒരു ദൗത്യമാണ് സംഘടന ഏറ്റെടുക്കുന്നത്.
ഒക്ടോബർ അവസാന വാരം അയ്യായിരത്തിൽ പരം നഴ്സുമാരും മറ്റ് അനുബന്ധ ആരോഗ്യ പ്രവർത്തകരും പങ്കെടുക്കുന്ന വിപുലമായ ദേശീയ അവകാശ പ്രഖ്യാപന റാലിയും കൺവെൻഷനും ദില്ലിയിൽ സംഘടിപ്പിക്കും.വിവിധ കേന്ദ്ര മന്ത്രിമാർ, സംസ്ഥാന മുഖ്യമന്ത്രിമാർ, എം.പിമാർ എംഎൽഎമാർ തുടങ്ങി ആരോഗ്യമേഖലയിലെ വിദഗ്ദർ അടക്കം പ്രമുഖർ മൂന്നു ദിവസമായി നടക്കുന്ന ദേശീയ കൺവെൻഷനിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Discussion about this post