നാഗ്പൂർ: പ്രകാശഭരിതമായ രാഷ്ട്രമാണ് ഭാരതമെന്നും ലോകത്തിനാകെ പ്രകാശം നല്കും വിധം രാഷ്ട്രത്തെ സമുജ്ജ്വലമാക്കിത്തീർക്കാൻ എല്ലാ മേഖലകളിലും ഗഹനമായ സാധന ആവശ്യമാണെന്നും രാഷ്ട്ര സേവികാ സമിതി പ്രമുഖ കാര്യവാഹിക സീതാ ഗായത്രി പറഞ്ഞു. സേവികാ സമിതി അഖില ഭാരതീയ കാര്യകാരിണി അർധവാർഷിക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാഗ്പൂർ രേശിംബാഗിലെ സ്മൃതി മന്ദിരത്തിൽ ആരംഭിച്ച യോഗത്തിൽ പ്രമുഖ സഞ്ചാലിക വി. ശാന്താകുമാരി ദീപം തെളിയിച്ചു. 35 സംഘടനാ പ്രാന്തങ്ങളിൽ നിന്ന് 400 പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. രാജ്യത്തുടനീളം ഈ വർഷം വിവിധ കേന്ദ്രങ്ങളിൽ നടന്ന പരിശീലന വർഗുകളിൽ 6000 സേവികമാർ പങ്കെടുത്തുവെന്ന് റിപ്പോർട്ടിൽ സീതാ ഗായത്രി ചൂണ്ടിക്കാട്ടി. 14 ന് സമാപിക്കുന്ന അർധവാർഷിക യോഗത്തിൽ റാണി അഹല്യാ ബായി ഹോൾക്കർ ത്രിശതാബ്ദി , രാഷ്ട്രീയ സ്വയംസേവക സംഘം ശതാബ്ദി വിഷയങ്ങൾ ചർച്ച ചെയ്യും.
Discussion about this post