ശ്രീനഗര്‍: മതഭീകരര്‍ തകര്‍ത്ത കശ്മീരിലെ ഉമാ ഭഗവതി ക്ഷേത്രം 34 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നലെ തുറന്നു. കേന്ദ്രമന്ത്രി നിത്യാനന്ദ് റായിയുടെ സാന്നിധ്യത്തിലായിരുന്നു ക്ഷേത്രം ഭക്തര്‍ക്കായി തുറന്നു നല്കിയത്. ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ഷാംഗസ് തഹ്സിലിലാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഉമാ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഉമാ ഭഗവതി അസ്തപന്‍ ട്രസ്റ്റ് രാജസ്ഥാനില്‍ നിന്ന് കൊണ്ടുവന്ന ഉമാദേവിയുടെ വിഗ്രഹം മന്ത്രോച്ഛാരണങ്ങളോടെ ശ്രീകോവിലില്‍ പ്രതിഷ്ഠിച്ചു. പ്രശസ്ത പുരോഹിതര്‍ ഹവനം നടത്തി. ശനിയാഴ്ച വൈകിട്ടു തന്നെ ഹവനം ആരംഭിച്ചിരുന്നു.
ഉമാഭഗവതി മൂര്‍ത്തി വിഗ്രഹം കൂടാതെ പഞ്ചമുഖി ഹനുമാന്‍ മൂര്‍ത്തി വിഗ്രഹവും ക്ഷേത്രത്തിലുണ്ട്. ജയ്പൂരില്‍ നിന്നാണ് ഈ വിഗ്രഹവും. കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ധാരാളമായി ഭക്തര്‍ എത്തിയിരുന്ന പുരാതന ക്ഷേത്രമാണ് ബ്രരിയാന്‍ഗനിലെ ഉമാ ഭഗവതി ക്ഷേത്രം. കശ്മീരി പണ്ഡിറ്റുകളുടെ ദേവതയാണ് ഉമാദേവി. ഓംകാരത്തിന്റെ ആകൃതിയിലുള്ള നീരുറവകളാണ് ക്ഷേത്രത്തിലുള്ളത്. ബ്രഹ്മകുണ്ഡ്, വിഷ്ണുകുണ്ഡ്, രുദ്രകുണ്ഡ്, ശിവശക്തി കുണ്ഡ് എന്നിങ്ങനെയാണ് അവയ്‌ക്ക് പേരിട്ടിരിക്കുന്നത്.ക്ഷേത്രം വീണ്ടെടുത്തതില്‍ കശ്മീരി പണ്ഡിറ്റുകളും മുസ്ലിങ്ങളും ഉള്‍പ്പെടെയുള്ള പ്രദേശവാസികള്‍ സന്തോഷം പ്രകടിപ്പിച്ചു. തങ്ങളുടെ സഹോദരന്മാരെ കഴിയുംവിധം സഹായിക്കാനാണ് ക്ഷേത്രത്തിലെത്തിയതെന്നും പ്രദേശവാസിയായ ഗുല്‍സാര്‍ അഹമ്മദ് പറഞ്ഞു.
1990 ലാണ് ഭീകരര്‍ ക്ഷേത്രം നശിപ്പിച്ചത്. ക്ഷേത്രം വീണ്ടെടുക്കുന്നതിനായി 10 വര്‍ഷം മുന്‍പ് ഉമാഭഗവതി അസ്തപന്‍ ട്രസ്റ്റ് ആരംഭിച്ചു. തുടര്‍ന്നാണ് ക്ഷേത്രത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.
Discussion about this post