കാണ്‍പൂര്‍: ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ സഹ വ്യവസ്ഥാ പ്രമുഖും മുതിര്‍ന്ന പ്രചാരകനുമായ ബാലകൃഷ്ണ ത്രിപാഠി(87) അന്തരിച്ചു. ലഖ്നൗവിലെ റാം മനോഹര്‍ ലോഹ്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് അന്ത്യം. ലഖ്‌നൗ ഭാരതിഭവനിലും കാണ്‍പൂരിലെ പ്രാന്തകാര്യാലയത്തിലും പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് മൂന്നിന് ഗംഗാതീരത്ത് ഭൈറോണ്‍ ഘട്ടില്‍ സംസ്‌കാരകര്‍മ്മങ്ങള്‍ നടന്നു.കാണ്‍പൂരിലെ ബില്‍ഹൗറില്‍ 1937 മാര്‍ച്ച് അഞ്ചിനാണ് ബാലകൃഷ്ണ ത്രിപാഠിയുടെ ജനനം, മന്നുലാല്‍ ത്രിപാഠിയും ശാന്തിദേവിയുമാണ് അച്ഛനമ്മമാര്‍. 1962ല്‍ പ്രചാരകനായി. ബില്‍ഹൗര്‍ താലൂക്ക് പ്രചാരക്, കാണ്‍പൂര്‍ നഗര്‍, ജില്ലാ, വിഭാഗ് പ്രചാരക് ചുമതലകള്‍ വഹിച്ചതിന് ശേഷം അവധ് പ്രാന്തത്തിന്റെ ശാരീരിക് പ്രമുഖയും പിന്നീട് പ്രാന്തപ്രചാരകായും നിയുക്തനായി.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംയുക്തക്ഷേത്ര പ്രചാരകനായും ചുമതല വഹിച്ചു.സംസ്‌കാര ചടങ്ങില്‍, ആര്‍എസ്എസ് അഖില ഭാരതീയ സഹവ്യവസ്ഥാ പ്രമുഖ് അനില്‍ ഓക്ക്, ഉത്തര്‍പ്രദേശ് നിയമസഭാ സ്പീക്കര്‍ സതീഷ് മഹാന, മന്ത്രി രവീന്ദ്ര ജയ്സ്വാള്‍, മുന്‍ എംപി വിനയ് കട്ടിയാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.
Discussion about this post