ഗുവാഹത്തി: മുസ്ലീം വിവാഹ രജിസ്‌ട്രേഷന്‍ ഖാസിമാര്‍ ചെയ്യുന്ന രീതി അവസാനിപ്പിച്ച് ആസാം സര്‍ക്കാര്‍. ഏത് വിവാഹവും ഔദ്യോഗികമാകണമെങ്കില്‍ ഇനി മുതല്‍ സബ് രജിസ്ട്രാര്‍ തന്നെ രജിസ്റ്റര്‍ ചെയ്യണമെന്ന് ആസാം മന്ത്രിസഭാ യോഗം തീരുമാനിച്ചു, ഖാസിമാര്‍ക്ക് മുസ്ലീം വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന രീതി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയതോടെ അവസാനിക്കുകയാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ഒരു സബ് രജിസ്ട്രാര്‍ക്ക് മാത്രമേ മുസ്ലീം വിവാഹങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയൂ എന്ന് വ്യവസ്ഥ ചെയ്യുന്ന ഒരു ബില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനം. പരമ്പരാഗത വിവാഹ ആചാരങ്ങളുമായി ഇതിന് ബന്ധമൊന്നുമില്ല, അദ്ദേഹം പറഞ്ഞു.
വ്യത്യസ്ത സമുദായങ്ങള്‍ക്ക് വിവാഹ ചടങ്ങുകളില്‍ വൈവിധ്യമാര്‍ന്ന രീതികളുണ്ട്. അതിനെയൊന്നും ബില്ലിലെ വ്യവസ്ഥകള്‍ ബാധിക്കില്ല. വിവാഹ രജിസ്‌ട്രേഷന്‍ സര്‍ക്കാര്‍ സംവിധാനത്തിലൂടെ വേണം എന്നത് മാത്രമാണ് ബില്‍ കൊണ്ട് ഉദ്ദേശിക്കുന്നത്, ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.
മുസ്ലീം വിവാഹങ്ങളില്‍ ഇപ്പോഴത്തെ രീതിയനുസരിച്ച് പ്രായക്രമം പാലിച്ചിരുന്നില്ല. 21 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളും 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കും വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്ന അവസ്ഥ പുതിയ നിയമപ്രകാരം നിരോധിക്കും. പ്രായപൂര്‍ത്തിയാകാത്ത ഒരു മുസ്ലീം പെണ്‍കുട്ടിക്കും ഇനി മുതല്‍ സംസ്ഥാനത്ത് വിവാഹം രജിസ്‌ട്രേഷന്‍ നടക്കില്ല, മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post