ന്യൂദല്‍ഹി: വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ച് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ). ഭേദഗതി പരിശോധിക്കുന്ന ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റിയുടെ (ജെപിസി) നാലാമത്തെ യോഗത്തിലാണ് എഎസ്‌ഐ ബില്ലിനെ പിന്തുണച്ച് രംഗത്തെത്തിയത്. എഎസ്‌ഐ സംരക്ഷണയിലുള്ള 120-ലധികം ചരിത്ര സ്മാരകങ്ങള്‍ക്കാണ് വഖഫ് ബോര്‍ഡ് അവകാശം ഉന്നയിച്ചിരിക്കുന്നത്. അതും ജെപിസിക്ക് മുന്‍പില്‍ എഎസ്‌ഐ വ്യക്തമാക്കിയിട്ടുണ്ട്.
നിരവധി ചരിത്ര സ്മാരകങ്ങളുമായി അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വിശദീകരിക്കുകയും വഖഫ് ബോര്‍ഡ് ഭേദഗതി ബില്‍ എന്തുകൊണ്ട് ആവശ്യമാണെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. 1995ലെ വഖഫ് നിയമം ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ വഖഫ് ബോര്‍ഡിന് ഏതെങ്കിലും വസ്തുവോ കെട്ടിടമോ വഖഫ് സ്വത്തായി പ്രഖ്യാപിക്കാന്‍ അധികാരം നല്കുന്നു. എന്നാല്‍ ഈ അധികാരം ഉപയോഗിച്ച്, സംരക്ഷിത സ്മാരകങ്ങള്‍ വഖഫ് സ്വത്തുകളായി പ്രഖ്യാപിക്കാനാണ് വഖഫ് ബോര്‍ഡ് വിജ്ഞാപനം പുറപ്പെടുവിച്ചത്. മുമ്പ് ഭാരത സര്‍ക്കാര്‍ സംരക്ഷിച്ചിട്ടുള്ള പല സ്വത്തുക്കളും യാതൊരു തെളിവുമില്ലാതെ വഖഫ് അവകാശപ്പെട്ടിട്ടുണ്ടെന്ന് എഎസ്‌ഐ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post