അയോദ്ധ്യ: ശ്രീരാമക്ഷേത്രത്തിന്റെ നിര്‍മാണം ഈശ്വരീയമാണെന്നും അതുകൊണ്ടുതന്നെ അത് പ്രൗഢമാണെന്നും മുന്‍ ഭാരത ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. രാംലല്ലയെ ദര്‍ശിച്ചു. ഈ ദിവസം അനുഗൃഹീതമാണ്, അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അയോദ്ധ്യയിലെത്തുന്നത് ആഹ്ലാദകരമാണ്. പ്രപഞ്ചത്തില്‍ ഇത്രയും ആനന്ദം അനുഭവിക്കുന്നവരെ മറ്റെവിടെയും കാണാനാകുമെന്ന് തോന്നുന്നില്ല. രാംലല്ലയെ ദര്‍ശിക്കാനായതിന്റെ ആനന്ദമാണ് ഇവിടെ എല്ലാവരിലും കാണുന്നത്. അവരെ കാണുന്നത് തന്നെ ആനന്ദം. എനിക്കും രാംലല്ലയെ കാണാനുള്ള ഭാഗ്യം ലഭിച്ചു. ഞാനും ആ സന്തോഷം അനുഭവിക്കുന്നു, ഗവാസ്‌കര്‍ പറഞ്ഞു.
ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിയുമായും സുനില്‍ ഗവാസ്‌കര്‍ കൂടിക്കാഴ്ച നടത്തി. തുടര്‍ന്നുകൊണ്ടിരിക്കുന്ന രാമക്ഷേത്ര നിര്‍മാണത്തെക്കുറിച്ച് ചര്‍ച്ച നടത്തി.













