ബാരാം (രാജസ്ഥാൻ): സംഘടിതവും സശക്തവുമായ സമാജമാണ് ശതാബ്ദിയിൽ ആർ എസ് എസ് മുന്നോട്ടു വയ്ക്കുന്ന ലക്ഷ്യമെന്ന് ആർഎസ്എസ് സർ സംഘചാലക് ഡോ. മോഹൻ ഭാഗവത് . ശതാബ്ദി ആഘോഷിക്കുകയല്ല സംഘ പ്രവർത്തനം എല്ലാ ഗ്രാമങ്ങളിലും എത്തുക എന്നതാണ് സ്വയംസേവകരുടെ മുന്നിലുള്ള ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ആർഎസ്എസ് ചിത്തൗഡ് പ്രാന്തത്തിൽ സംഘടനാ യാത്രയ്ക്കിടെ ബാരാമിലെ ധർമദാ ധർമശാലയിൽ സ്വയംസേവകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാവലംബിയും അച്ചടക്ക പൂർണവുമായ സമാജത്തെ രൂപപ്പെടുത്താൻ സജ്ജനങ്ങളെ സംഘടിപ്പിക്കുകയും ജനജാഗരണം നടത്തുകയും വേണമെന്ന് സർസംഘചാലക് പറഞ്ഞു. ഇതിന് പ്രാപ്തിയുള്ള വ്യക്തികളെ നിത്യശാഖാ പ്രവർത്തനത്തിലൂടെ സൃഷ്ടിക്കാനാവും. സമൂഹത്തെയാകെ ഒരുമിപ്പിക്കുന്നതാണ് സംഘപ്രവർത്തനമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പുരാതനമായ പ്യാരേരാം ക്ഷേത്രത്തിൽ ദർശനം നടത്തിയ സർസംഘചാലക് ക്ഷേത്ര പരിസരത്ത് വൃക്ഷത്തൈകൾ നടുന്നതിന് നേതൃത്വം നല്കി.
Discussion about this post