കൊഹിമ: നാഗാലാൻഡിൽ വർണ്ണാഭമായി മതപരമായ ആചാരങ്ങളോടെ ദുർഗാപൂജ ആഘോഷിച്ചു. തങ്ങളുടെ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് സംസ്ഥാനത്തുടനീളം സ്ഥാപിച്ചിട്ടുള്ള അറുപതോളം ആഘോഷ പന്തലുകളിൽ ഹിന്ദുക്കൾ തിങ്ങിനിറഞ്ഞു. ഈ ദുർഗ്ഗാപൂജ പന്തലുകളിൽ 50ലധികവും ദിമാപൂർ, ചുമൗകെദിമ ജില്ലയിലും കുറഞ്ഞത് ഏഴെണ്ണം തലസ്ഥാനമായ കൊഹിമയിലുമാണ്.
അതേ സമയം നാഗാലാൻഡ് ഗവർണർ ലാ ഗണേശൻ, മുഖ്യമന്ത്രി നെയ്ഫിയു റിയോ, ഉപമുഖ്യമന്ത്രി വൈ പാറ്റൺ എന്നിവർ ദുർഗാപൂജയോടനുബന്ധിച്ച് ജനങ്ങൾക്ക് ആശംസകൾ നേർന്നു. സംസ്ഥാന തലസ്ഥാനത്തെ വിവിധ പൂജാ പന്തലുകൾ ഗവർണർ സന്ദർശിച്ചു.
ഉത്സവത്തോടനുബന്ധിച്ച് ദുർഗാപൂജ കമ്മിറ്റികൾ വിവിധ പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു. ഞായറാഴ്ച വിജയദശമി ദിനത്തിൽ ദുർഗ്ഗാ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്നതോടെ ആഘോഷം സമാപിക്കും.
Discussion about this post