ശ്രീനഗര്‍: ജമ്മു കശ്മീരിലെ ക്ഷേത്രഭൂമികളുടെ അതിര്‍ത്തി നിര്‍ണയിക്കുന്നതിനും കൈയേറ്റങ്ങള്‍ നീക്കം ചെയ്യുന്നതിനും ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം. ജമ്മുകശ്മീര്‍, ലഡാക്ക് മേഖലകളിലെ ഡിവിഷണല്‍ കമ്മീഷണര്‍മാര്‍ക്കും 20 ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ചരിത്രപ്രസിദ്ധമായ എല്ലാ ക്ഷേത്രങ്ങളുടെയും വിശദമായ സ്ഥിതിവിവരങ്ങള്‍ ശേഖരിച്ച് സാംസ്‌കാരിക വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
ജമ്മു കാശ്മീരിലെയും ലഡാക്കിലെയും ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ വെളിച്ചത്തിലാണ് നടപടി. ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം സംബന്ധിച്ച് ജമ്മു കശ്മീര്‍ ചീഫ് സെക്രട്ടറി അടല്‍ ദുല്ലൂ അടുത്തിടെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനും ക്ഷേത്രഭൂമിയുടെ അതിര്‍ത്തി നിര്‍ണയിക്കുന്നതിനും ഒരു സമിതി രൂപീകരിക്കണമെന്നും നിര്‍ദേശമുണ്ട്.












