സെക്കന്തരാബാദ്(തെലങ്കാന): നവരാത്രി ആഘോഷങ്ങള്‍ക്കുപിന്നാലെ ഒരുകൂട്ടം മുസ്ലീം മതമൗലികവാദികള്‍ ക്ഷേത്രം ആക്രമിച്ചു. കുമ്മാരി ഗുഡ മോണ്ട മാര്‍ക്കറ്റിന് സമീപമുള്ള മുത്യാലമ്മ ദേവി ക്ഷേത്രം പുലര്‍ച്ചെ നാല് മണിയോടെ ‘അല്ലാഹു അക്ബര്‍’ വിളിച്ചെത്തിയ ഒരുകൂട്ടം ആളുകള്‍ ആക്രമിക്കുകയായിരുന്നു. ഇവര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുകയും കോവിലിനുപുറത്തുള്ള ദേവീ വിഗ്രഹം ചവിട്ടിത്തെറിപ്പിക്കുകയും ചെയ്യുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. വലിയ ശബ്ദം കേട്ട് ഉണര്‍ന്നെത്തിയ നാട്ടുകാര്‍ ഒരു അക്രമിയെ പിടികൂടി പോലീസിന് കൈമാറി, സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ബാക്കിയുള്ള പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.
സംഭവത്തില്‍ കുമ്മാരിഗുഡയില് ഹിന്ദുസംഘടനകളുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമാണ് നടക്കുന്നത്. സംഘര്‍ഷം രൂക്ഷമാകാതിരിക്കാന്‍ ശക്തമായ പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രദേശം സന്ദര്‍ശിച്ച കേന്ദ്രമന്ത്രി കിഷന് റെഡ്ഡി ക്ഷേത്രങ്ങള്‍ക്ക് മെച്ചപ്പെട്ട സംരക്ഷണം ഉറപ്പാക്കണമെന്ന് തെലങ്കാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മുന്‍ മന്ത്രിയും ബിആര്‍എസ് നേതാവുമായ തലസാനി ശ്രീനിവാസ് യാദവ് സംഭവം ഹിന്ദു സമൂഹത്തിന്റെ വികാരത്തിന് നേരെയുള്ള ആക്രമണമാണെന്ന് കുറ്റപ്പെടുത്തി.
Discussion about this post