ബെംഗളൂരു: ജയ് ശ്രീറാം വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്നതല്ലെന്ന് കര്‍ണാടക ഹൈക്കോടതി. മസ്ജിദ് പരിസരത്ത് ജയ് ശ്രീറാം വിളിച്ച് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് രണ്ട് യുവാക്കള്‍ക്കെതിരെ സംസ്ഥാന പോലീസ് എടുത്ത ക്രിമിനല്‍ നടപടികള്‍ റദ്ദാക്കിയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ദക്ഷിണ കന്നഡ ജില്ലക്കാരായ കീര്‍ത്തന്‍ കുമാറിനും സച്ചിന്‍ കുമാറിനുമെതിരായ ക്രിമിനല്‍ നടപടികളാണ് ജസ്റ്റിസ് എം. നാഗപ്രസന്ന റദ്ദാക്കിയത്.
കഴിഞ്ഞ വര്‍ഷം സപ്തംബറിലെ പള്ളിയുടെ പരിസരത്ത് ജയ് ശ്രീറാം’ വിളിച്ചെന്നാരോപിച്ച് ഐപിസിയി 29 എ വകുപ്പ് പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തത്. എന്നാല്‍ 295 എ വകുപ്പ് കേസില്‍ നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ബോധപൂര്‍വം ദുരുദ്ദേശ്യത്തോടെ ഏതെങ്കിലും വര്‍ഗത്തിന്റെയോ മതത്തിന്റെയോ വിശ്വാസങ്ങളെയോ വികാരങ്ങളെയോ പ്രകോപിപ്പിന്നതിനായി അവഹേളിക്കുന്നതിനാണ് ഈ വകുപ്പ് ചുമത്തുന്നത്. എന്നാല്‍ ജയ് ശ്രീറാം വിളിച്ചാല്‍ ഏത് വിഭാഗത്തിന്റെ മതവികാരത്തെ, എങ്ങനെ വ്രണപ്പെടുത്തുമെന്ന് മനസിലാക്കാന്‍ കഴിയുന്നില്ല. പ്രദേശത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും സൗഹാര്‍ദ്ദത്തോടെയാണ് ജീവിക്കുന്നതെന്ന് പരാതിക്കാരന്‍ തന്നെ പറയുമ്പോള്‍, ഈ സംഭവം ഒരു തരത്തിലും കുറ്റകൃത്യമായി കണക്കാക്കാനാവില്ല, കോടതി പറഞ്ഞു. നിലവിലെ കേസില്‍ ആരോപിക്കപ്പെടുന്ന കൃത്യം പൊതു ജീവിതക്രമത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്ന് കോടതി വിലയിരുത്തി.
Discussion about this post