മീററ്റ്: ഹാംപൂരില്‍ അഖില ഭാരതീയ ഗ്രാഹക് പഞ്ചായത്ത് ദേശീയ കാര്യകാരി പരിഷത്തില്‍ ഗ്രാഹക് പഞ്ചായത്ത് സംസ്ഥാന അധ്യക്ഷന്‍ ഹരീഷ് കുമാറിന് ആദരം. വനിതാ ശാക്തീകരണത്തില്‍ നല്കിയ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് ദേശീയ അധ്യക്ഷന്‍ നാരായണ്‍ ഭായ് ഷാ ഹരീഷ്കുമാറിനെ ആദരിച്ചത്.
39 വര്‍ഷമായി നിവേദിത തൊഴില്‍ പരിശീലന സ്ഥാപനത്തിലൂടെ 35,000ത്തിലേറെ സ്ത്രീകളെ അദ്ദേഹം സ്വയംപര്യാപ്തരാക്കി. ഒരു രൂപ ഫീസില്‍ 10 ദിവസത്തെ പരിശീലനം തുന്നല്‍ പരിശീലനത്തിനൊടുവില്‍ അവസാന ദിവസം വിദ്യാര്‍ത്ഥിനികള്‍ അവരവര്‍ തുന്നിയ വസ്ത്രം ധരിച്ചാണ് വരുന്നതെന്ന പ്രത്യേകതയുമുണ്ട്.
19ന് മീററ്റ് ഹാംപൂരിലെ ഇന്ദ്രപ്രസ്ഥ എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തുടങ്ങിയ അഭ്യാസ് വര്‍ഗ് ഇന്നലെയാണ് സമാപിച്ചത്. സംസ്ഥാന അധ്യക്ഷന്‍ ഹരീഷ് കുമാര്‍, സെക്രട്ടറി അഡ്വ. ഷിബു കുമാര്‍, ജോയിന്റ് സെക്രട്ടറി കെ. വിമല്‍, സംസ്ഥാന സമിതി അംഗങ്ങളായ പ്രവീണ്‍ ചന്ദ്രന്, രാകേഷ് എന്നിവരാണ് കേരളത്തില്‍ നിന്ന് പങ്കെടുത്തത്.
Discussion about this post