പനജി: 55ാമത് ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി സ്വതന്ത്ര വീര്‍ സവര്‍ക്കര്‍ പ്രദര്‍ശിപ്പിക്കും. രണ്‍ദീപ് ഹൂഡയാണ് ചിത്രത്തിന്റെ സംവിധായകന്‍.
നിരവധി മലയാള ചിത്രങ്ങളും ഫെസ്റ്റിവെല്ലില്‍ ഇടംപിടിച്ചിട്ടുണ്ട്. ആടുജീവിതം, ലെവല്‍ക്രോസ്, ഭ്രമയുഗം തുടങ്ങിയവ ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കും. മുഖ്യധാരാ ചിത്രമായി മഞ്ഞുമ്മല്‍ ബോയ്‌സ് പ്രദര്‍ശിപ്പിക്കും.
ജിഗര്‍ത്തണ്ട, ഡബിള്‍ എക്‌സ് എന്നീ തമിഴ് ചിത്രങ്ങളും പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പനോരമയിലെ ഉദ്ഘാടന ചിത്രം ഗര്‍ ജൈസ കുച്ച് ആണ്. ഹര്‍ഷ് സംഗാനിയാണ് ചിത്രത്തിന്റെ സംവിധായകന്‍. നവംബര്‍ 20 മുതല്‍ 28വരെയാണ് ഗോവന്‍ ചലച്ചിത്രോത്സവം.



![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)










Discussion about this post