തിരുച്ചെന്തൂര്‍(തമിഴ്‌നാട്): തമിഴ്‌നാട്ടിലെ ദുരിതമഴയില്‍ എല്ലാം നഷ്ടമായവര്‍ക്ക് സേവാഭാരതി പ്രഖ്യാപിച്ച വീടുകള്‍ ഇന്നലെ സമര്‍പ്പിച്ചു. തൂത്തുക്കുടിയിലും തിരുച്ചെന്തൂരിലുമായി പത്ത് വീടുകളിലാണ് ഇന്നലെ ഗൃഹപ്രവേശച്ചടങ്ങുകള്‍ നടന്നത്.
തമിഴ്നാട്ടിലെ തെക്കന്‍ ജില്ലകളില്‍ തുടര്‍ച്ചയായി പെയ്ത കനത്ത മഴയെത്തുടര്‍ന്ന് നെല്ലൈ, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി തുടങ്ങിയ പ്രദേശങ്ങളില്‍ വലിയ കെടുതികളാണ് ഉണ്ടായത്. നിരവധി കുടുംബങ്ങള്‍ക്ക് വീട് നഷ്ടമായിരുന്നു. ഈ സാഹചര്യത്തിലാണ് സേവാഭാരതി ദക്ഷിണ തമിഴ്നാട് ഘടകം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതിന്റെ ഭാഗമായാണ് ഗൃഹസമര്‍പ്പണം നടന്നത്.
പരിപാടിയില്‍ ആര്‍എസ്എസ് ജില്ലാ സംഘചാലക് മസാനമുത്തു ഐപിഎസ് അധ്യക്ഷത വഹിച്ചു. സോഹോ ഫൗണ്ടേഷന്‍ സിഇഒ പദ്മശ്രീ ശ്രീധര്‍ വെമ്പു വിശിഷ്ടാതിഥിയായി. ആര്‍എസ്എസ് അഖില ഭാരതീയ സഹ സേവാപ്രമുഖ് എ. സെന്തില്‍ കുമാര്‍, ദക്ഷിണക്ഷേത്ര സംഘചാലക് ഡോ. ആര്‍. വന്നിയരാജന്‍ എന്നിവര്‍ സംസാരിച്ചു. ക്ഷേത്ര പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, ദേശീയ സേവാഭാരതി സഹസംയോജക് കെ. പത്മകുമാര്‍, ആര്‍എസ്എസ് ദക്ഷിണ തമിഴ്‌നാട് പ്രാന്തപ്രചാരക് അറുമുഖം തുടങ്ങിയവര്‍ പങ്കെടുത്തു.









Discussion about this post