വാരാണസി: ദേവസംഗമ മുഹൂര്‍ത്തത്തില്‍ കാശിയില്‍ നാളെ മഹാദീപാവലി. ദേവ് ദീപാവലി എന്ന് അറിയപ്പെടുന്ന മഹോത്സവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കും. ലോകമാതാ അഹല്യബായ് ഹോള്‍ക്കര്‍ ജയന്തിയുടെ ത്രിശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മഹാറാണിയുടെ ജീവിതയാത്ര അവതരിപ്പിക്കുന്ന ലേസര്‍ ഷോയും പ്രദര്‍ശിനിയും ഗംഗാതീരത്തൊരുങ്ങും.
മഹാദേവ സന്നിധിയില്‍ ദേവഗണങ്ങള്‍ ഒരുമിച്ച് കൊണ്ടാടുന്ന ദീപോത്സവമാണ് ദേവ് ദീപാവലിയായി ആഘോഷിക്കുന്നത്. കാശിയിലെ 84 ഘാട്ടുകള്‍ക്ക് പുറമെ 221 ഇടങ്ങളിലായി 21 ലക്ഷം വിളക്കുകള്‍ ഒരേസമയം തെളിയിക്കും. രത്തന്‍ ടാറ്റയ്ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചും ഗംഗാ തീരത്ത് ദീപം തെളിയും. ‘ജാതി പന്ഥ് അനേക്, ഹം സനാതനി ഏക്’ എന്ന പ്രമേയത്തിലാണ് ഇത്തവണ ദേവ് ദീപാവലി ആഘോഷിക്കുന്നതെന്ന് ദേവ് ദീപാവലിയുടെയും ആരതി മഹാസമിതിയുടെയും ചെയര്‍മാന്‍ ആചാര്യ വാഗീഷ് ദത്തും ഉപാദ്ധ്യക്ഷന്‍ പി.ടി. ഗംഗാധര്‍ ഉപാധ്യായയും പറഞ്ഞു.
Discussion about this post