ന്യൂദൽഹി: റാണി ലക്ഷ്മിഭായിയുടെ ജന്മവാർഷികത്തിൽ ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യസമരത്തിലെ അവരുടെ ധീരതയും പരിശ്രമവും തലമുറകൾക്ക് പ്രചോദനം നൽകുന്നതായി അദ്ദേഹം തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു.
“ധീരതയുടെയും രാജ്യസ്നേഹത്തിന്റെയും യഥാർത്ഥ ആൾരൂപമായ ഝാൻസിയിലെ നിർഭയ റാണി ലക്ഷ്മിഭായിക്ക് അവരുടെ ജയന്തി ദിനത്തിൽ ആദരവ് അർപ്പിക്കുന്നു. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിലെ അവരുടെ ധീരതയും പ്രയത്നങ്ങളും തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുന്നു,” – എക്സിലെ ഒരു പോസ്റ്റിൽ മോദി പറഞ്ഞു.
പ്രതികൂല കാലത്തെ അവരുടെ നേതൃത്വം യഥാർത്ഥ ദൃഢനിശ്ചയം എന്താണെന്ന് നമ്മളെ കാണിച്ചുതരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
1857-ലെ ബ്രിട്ടീഷ് ഭരണത്തിനെതിരായ കലാപത്തിൽ ലക്ഷ്മി ബായി ഒരു നിർണായക പങ്കാണ് വഹിച്ചത്. ഇത് ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരമായും വിശേഷിപ്പിക്കപ്പെടുന്നു. തന്റെ രാജ്യം പിടിച്ചടക്കാനുള്ള ബ്രിട്ടീഷ് സേനയുടെ ശ്രമത്തെ ചെറുക്കുന്നതിനിടെയാണ് അവർ ജീവൻ ത്യജിച്ചത്.
Discussion about this post