നാഗ്പൂര്‍: മഹലിലെ ഭാവുജി ദഫ്താരി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്താന്‍ ഇന്ന് രാവിവെ ഏഴിന് തന്നെ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് എത്തി. ഉത്തരാഞ്ചലില്‍ സംഘടനാ കാര്യങ്ങള്‍ക്കായി യാത്രയിലായിരുന്ന അദ്ദേഹം ഇന്നലെ രാത്രിയാണ് നാഗ്പൂരിലെത്തിയത്.
വോട്ട് ജനാധിപത്യത്തില്‍ പൗരന്റെ കടമയാണെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഉത്തരാഞ്ചലിലായിരുന്ന ഞാന്‍ വോട്ട് രേഖപ്പെടുത്തുന്നതിനായിട്ടാണ് രാത്രി തന്നെ നാഗ്പൂരിലെത്തിയത്. ഓരോ വോട്ട് ചെയ്ത് കടമ നിര്‍വഹിക്കണം, അദ്ദേഹം പറഞ്ഞു.











