ഭാഗ്യ നഗർ: നടിയും നർത്തകിയുമായ രചനാ നാരായണൻകുട്ടി സംസ്കാർ ഭാരതിയുടെ അംഗത്വം സ്വീകരിച്ചു. ഭാഗ്യ നഗറിലെ ശില്പവാടികയിൽ ലോക്മന്ഥൻ വേദിയിൽ വച്ച് സംസ്കാർ ഭാരതി അഖില ഭാരതീയ സംഘടനാ സെക്രട്ടറി അഭിജിത് ഗോഖലെയാണ് രചനയ്ക്ക് അംഗത്വം നല്കിയത്. ലോക് മന്ഥൻ വേദിയിൽ കാലസങ്കർഷണി നൃത്തമവതരിപ്പിക്കാനാണ് രചന നാരായണൻ കുട്ടി എത്തിയത്. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ നന്ദകുമാർ, സംസ്കാർ ഭാരതി ക്ഷേത്ര പ്രമുഖ് തിരൂർ രവീന്ദ്രൻ എന്നിവരും പങ്കെടുത്തു.


















