ന്യൂദല്‍ഹി: ദല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ നാല് ജനറല്‍ സീറ്റുകളില്‍ രണ്ടെണ്ണം നേടി എബിവിപി. വൈസ് പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളിലാണ് എബിവിപി വിജയിച്ചത്. വൈസ് പ്രസിഡന്റായി എബിവിപിയുടെ ഭാനുപ്രതാപ് സിങ്ങും സെക്രട്ടറിയായി മിത്രവിന്ദ കരണ്‍വാളും തെരഞ്ഞെടുക്കപ്പെട്ടു.
24,166 വോട്ട് നേടി 8,762 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഭാനുപ്രതാപ് സിങ് വിജയിച്ചത്. 16,703 വോട്ട് നേടി 1,467 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മിത്രവിന്ദ കരണ്‍വാള്‍ വിജയിച്ചത്. 13 കോളജുകളിലെ മുഴുവന്‍ സീറ്റുകളും എബിവിപി കൈയടക്കി. വിവിധ കോളജുകളില്‍ എബിവിപി സ്ഥാനാര്‍ത്ഥികളായി മത്സരിച്ച 148 പേര്‍ വിജയിച്ചു.




![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)









Discussion about this post