VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

യൂറോപ്പിനെ അനുകരിക്കുന്നത് ഭാരതത്തിന് നല്ലതല്ല: ദത്താത്രേയ ഹൊസബാളെ

VSK Desk by VSK Desk
8 December, 2024
in ഭാരതം
അമൃത്‌സറില്‍ സഹകാര്‍ഭാരതി ദേശീയ സമ്മേളനം ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യുന്നു. സഹകാര്‍ഭാരതി ദേശീയ പ്രസിഡന്റ് ദീനാനാഥ് ഠാക്കൂര്‍, പഞ്ചാബ് ഗവര്‍ണര്‍ ഗുലാബ്ചന്ദ് കട്ടാരിയ, പഞ്ചാബ് അധ്യക്ഷന്‍ ബല്‍റാം ദാസ് ബാവ, ദേശീയ ജനറല്‍ സെക്രട്ടറി ഉദയ് വാസുദേവ് ജോഷി എന്നിവര്‍ സമീപം

അമൃത്‌സറില്‍ സഹകാര്‍ഭാരതി ദേശീയ സമ്മേളനം ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യുന്നു. സഹകാര്‍ഭാരതി ദേശീയ പ്രസിഡന്റ് ദീനാനാഥ് ഠാക്കൂര്‍, പഞ്ചാബ് ഗവര്‍ണര്‍ ഗുലാബ്ചന്ദ് കട്ടാരിയ, പഞ്ചാബ് അധ്യക്ഷന്‍ ബല്‍റാം ദാസ് ബാവ, ദേശീയ ജനറല്‍ സെക്രട്ടറി ഉദയ് വാസുദേവ് ജോഷി എന്നിവര്‍ സമീപം

Share
Tweet
SendTelegram

അമൃത്സര്‍: യൂറോപ്പിനെ കേന്ദ്രമാക്കിയുള്ള വ്യക്തിജീവിതം യുവജനത അനുകരിക്കുന്നത് ഭാരതത്തിന്റെ സാമൂഹ്യ ജീവിതത്തിന് നല്ലതല്ലെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. സഹകാര്‍ ഭാരതി ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നമ്മുടെ കുടുംബ വ്യവസ്ഥ ആയിരത്താണ്ടുകള്‍ പഴക്കമുള്ളതാണ്. പരസ്പര സഹകരണവും അങ്ങനെയുള്ളതാണ്. അത് ഭാരതത്തിന്റെ അടിസ്ഥാനതത്വവുമാണ്. എന്നാല്‍ പരസ്പരം സഹകരണമില്ലായ്മയിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. ഈ അവസ്ഥ തിരുത്തുന്നതില്‍ യുവാക്കള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാന്‍ സാധിക്കും. അതിലേക്കായി ഭാരതത്തിന്റെ കുടുംബ വ്യവസ്ഥയും സാമാജിക ബോധവും യുവാക്കളില്‍ എത്തിക്കണം. ഇതില്‍ സഹകരണ മേഖലയ്‌ക്കും നിര്‍ണായക പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം പൂര്‍ണമായും വളര്‍ന്നുവെന്ന് പറയാന്‍ സാധിക്കില്ല. രാജ്യം അഭിവ്യദ്ധി പ്രാപിക്കുമ്പോഴും ദാരിദ്ര്യരേഖയ്‌ക്ക് താഴെ ജനങ്ങള്‍ ഉണ്ടാകുന്നു. പല ഉത്പ്പന്നങ്ങളും വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്നു. ഇതിന് മാറ്റം ഉണ്ടാക്കേണ്ടിയിരിക്കുന്നു. സമസ്ത മേഖലയേയും സ്പര്‍ശിക്കുന്ന സഹകരണ മേഖലയ്‌ക്ക് ഇതിന് മാറ്റം ഉണ്ടാക്കാന്‍ സാധിക്കും. അതിലേക്കായി സാമ്പത്തികവും ആധ്യാത്മികവും സമന്വയിപ്പിച്ച് സഹകരണ മേഖലയെ ശക്തിപ്പെടുത്തണം. സഹകാര്‍ഭാരതി ഈ ഉദ്യമം ഏറ്റെടുത്ത് ഗ്രാമങ്ങളിലേക്ക് ഇറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാബ് ഗവര്‍ണര്‍ ഗുലാബ് ചന്ദ് കട്ടാരിയ ഫെര്‍ട്ടിലൈസര്‍ മാന്‍ ഓഫ് ഇന്ത്യ അവാര്‍ഡ് വിതരണം ചെയ്തു. അവാര്‍ഡിന് അര്‍ഹനായ ഇഫ്‌കോ എംഡി ഉദയ്ശങ്കര്‍ പ്രസംഗിച്ചു. സഹകാര്‍ഭാരതി പഞ്ചാബ് പ്രസിഡന്റ് ബല്‍റാം ദാസ് ബാവ അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് ദീനാനാഥ് ടാക്കൂര്‍, ജനറല്‍ സെക്രട്ടറി ഉദയ് വാസുദേവ് ജോഷി, സ്വാഗതസംഘം അധ്യഷന്‍ ഇന്ദ്രസിങ് ആനന്ദ് എന്നിവര്‍ സംസാരിച്ചു. സഹകരണ രംഗവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ദഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി കെ.ആര്‍. കണ്ണന്‍, ദേശീയ സഹസമ്പര്‍ക്ക പ്രമുഖ് യു. കൈലാസ്മണി, ദേശീയസമിതി അംഗം എസ്. മോഹനചന്ദ്രന്‍, സംസ്ഥാന പ്രസിഡന്റ് അഡ്വ. കരുണാകരന്‍ നമ്പ്യാര്‍, ജനറല്‍ സെകട്ടറി കെ. രാജശേഖരന്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി.

Share
Tweet
SendShareShare

Latest from this Category

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

Load More

പുതിയ വാര്‍ത്തകള്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies