VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സേവാ മഹോത്സവത്തിന് തുടക്കം; സേവനം മാനവികതയുടെ ധർമ്മം: ഡോ. മോഹൻ ഭാഗവത്

VSK Desk by VSK Desk
19 December, 2024
in ഭാരതം
Share
Tweet
SendTelegram

പൂനെ: ഹിന്ദുത്വം സനാതനമായ ജീവിത ധർമ്മമാണെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . സേവനവും ത്യാഗവുമാണ് അതിൻ്റെ അടയാളങ്ങൾ. സേവനം പരമമായ ധർമ്മമാണെന്നതാണ് ഋഷിദർശനം. സേവാധർമ്മമാകട്ടെ മാനവികതയുടെ ധർമ്മമാണ്, അദ്ദേഹം പറഞ്ഞു.

പൂനെ ഹിന്ദു ആദ്ധ്യാത്മിക സേവാ സൻസ്ഥാൻ സംഘടിപ്പിച്ച സേവാ മഹോത്സവത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു സർസംഘചാലക് . ശിക്ഷൺ പ്രസാരക് മണ്ഡലി കോളജ് ഗ്രൗണ്ടിൽ സേവാ മഹോത്സവം 22 ന് സമാപിക്കും. മഹാരാഷ്ട്രയിലെ നിരവധി ക്ഷേത്രങ്ങൾ, സാമൂഹിക, അദ്ധ്യാത്മിക സംഘടനകൾ, ആശ്രമങ്ങൾ, ക്ഷേത്രങ്ങൾ എന്നിവയുടെ സേവന പ്രവർത്തനങ്ങളുടെ പ്രദർശനം ഇതിൻ്റെ ഭാഗമായുണ്ടാകും.

സേവനം പ്രശസ്തിക്ക് വേണ്ടിയാകരുതെന്ന് സർസംഘചാലക് പറഞ്ഞു. ദേശ, കാല, സാഹചര്യങ്ങൾ വിലയിരുത്തി സേവന സമീപനം രൂപീകരിക്കണം. എല്ലാവരെയും ഉൾക്കൊണ്ട്, എല്ലാവർക്കും വേണ്ടി , എല്ലാവരോടും ചേർന്ന് എന്നതാണ് സ്വീകരിക്കേണ്ട മാർഗം. സേവനത്തിലൂടെ പ്രകടമാകേണ്ടത് മനുഷ്യത്വമാണ്. അത് തന്നെയാണ് ലോകത്തിൻ്റെ ധർമ്മം, സർസംഘചാലക് പറഞ്ഞു.

നമ്മൾ ലോകസമാധാനത്തിനുവേണ്ടി മുദ്രാവാക്യം വിളിക്കുമ്പോൾ ഇതര രാജ്യങ്ങളിൽ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്നതെന്താണെന്ന് മനസ്സിലുണ്ടാവേണ്ടത് ആവശ്യമാണ്. അവരെയും മുന്നിൽ കണ്ടുവേണം സേവനത്തിൻ്റെ തലം വിശാലമാകേണ്ടത്.ലോകം നമുക്ക് ഉപഭോഗവസ്തുവല്ല, നമ്മൾ കൂടി ഉൾപ്പെടുന്നതാണ്. ഈ ബോധം നമുക്കുണ്ടെങ്കിൽ, കുടുംബം, സമൂഹം, ഗ്രാമം, രാജ്യം, രാഷ്ട്രം എന്നിവയ്ക്കായി സമർപ്പിക്കാൻ നാം സജ്ജരാവും, മോഹൻ ഭാഗവത് പറഞ്ഞു.

ദേശവും സമൂഹവും പാരമ്പര്യവും ചേർന്നതാണ് രാഷ്ട്രമെന്ന് സ്വാമി ഗോവിന്ദ് ദേവ് ഗിരി ജി മഹാരാജ് പറഞ്ഞു. ഛത്രപതി ശിവാജി സേവനം ആരാധനയാണെന്ന പാഠമാണ് പകർന്നത്. അത് സമാജത്തോടുള്ള കടപ്പാടല്ല , അദ്ദേഹം പറഞ്ഞു. ഇസ്‌കോൺ മേധാവി ഗൗരംഗ് പ്രഭു, ആചാര്യ ലഭേഷ് മുനി മഹാരാജ്, ഗുണ്വന്ത് കോത്താരി, കൃഷ്ണകുമാർ ഗോയൽ, അശോക് ഗുണ്ടേച്ച, സുനന്ദ രതി, സഞ്ജയ് ഭോസ്ലെ തുടങ്ങിയവർ സംബന്ധിച്ചു.

Share
Tweet
SendShareShare

Latest from this Category

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies