ന്യൂദല്‍ഹി: ഝണ്ഡേവാലനിലെ ആര്‍എസ്എസ് കാര്യാലയമായ കേശവകുഞ്ജിലെ ഒന്നാമത്തെ ടവറിലെ എഴാമത്തെ നിലയില്‍ പ്രജ്ഞാപ്രവാഹ് കേന്ദ്രകാര്യാലയം പ്രവര്‍ത്തനമാരംഭിച്ചു. ഗണപതി ഹോമത്തോടെയായിരുന്നു ഗൃഹപ്രവേശം.
ഭാരതീയ സംസ്‌കൃതിയുടെ പ്രൗഢി തിരിച്ചുപിടിക്കുന്നതിനുള്ള വൈചാരിക യുദ്ധത്തില്‍ പ്രജ്ഞാപ്രവാഹിനുള്ള പങ്ക് വളരെ വലുതാണെന്ന് ഉദ്ഘാടന ചടങ്ങില്‍ ആശംസ അറിയിച്ച ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍ കുമാര്‍ അഭിപ്രായപ്പെട്ടു. മകരസംക്രമം, മകരവിളക്ക്, ലോഹ്റി, പൊങ്കല്‍ തുടങ്ങിയ ആഘോഷങ്ങള്‍ നടക്കുന്ന പവിത്ര മുഹൂര്‍ത്തത്തില്‍ തന്നെ കാര്യാലയം ഉദ്ഘാടനം ചെയ്യാനായതില്‍ സന്തോഷം ഉണ്ടെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ പറഞ്ഞു.
ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേകര്‍, സഹപ്രചാര്‍പ്രമുഖ് നരേന്ദ്രകുമാര്‍, സമ്പര്‍ക്ക പ്രമുഖ് രാംലാല്‍, സഹസമ്പര്‍ക്ക പ്രമുഖ് ഭരത്കുമാര്‍, സഹസേവാ പ്രമുഖ് സെന്തില്‍, ആര്‍എസ്എസ് ദല്‍ഹി പ്രാന്ത പ്രചാരക് വിശാല്‍, വിഎച്ച്പി അന്താരാഷ്‌ട്ര പ്രസിഡന്റ് അഡ്വ. അലോക് കുമാര്‍, വിജ്ഞാന്‍ ഭാരതി സംഘടനാ സെക്രട്ടറി ഡോ.ശിവകുമാര്‍ ശര്‍മ്മ, സഹസംഘടനാ സെക്രട്ടറി പ്രവീണ്‍ രാംദാസ്, സംസ്‌കാര്‍ ഭാരതി സംഘടനാ സെക്രട്ടറി അഭിജിത്ത് ഗോഖലെ, ജെഎന്‍യു വൈസ് ചാന്‍സിലര്‍ ശാന്തിശ്രീ ദുലിപുഡി പണ്ഡിറ്റ്, മഖന്‍ലാല്‍ ചതുര്‍വേദി ദേശീയ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ബി.കെ. കുഠ്യാല, ഓര്‍ഗനൈസര്‍ പത്രാധിപര്‍ പ്രഫുല്ല കേത്കര്‍, പ്രജ്ഞാപ്രവാഹ് പ്രതിഷ്ഠാന്‍ സെക്രട്ടറി പ്രൊഫ. ശ്രീപ്രകാശ് സിംഗ്, അഡ്വ. മോണിക്ക അറോറ, എന്‍. വേണുഗോപാല്‍, സോഹന്‍ലാല്‍ തുടങ്ങി നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തു.
Discussion about this post