ന്യൂദല്‍ഹി: മണിപ്പൂരില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തി വിജ്ഞാപനമിറക്കി. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതില്‍ എംഎല്‍എമാര്‍ക്കിടയില്‍ സമവായം ഉണ്ടാകാത്ത സാഹചര്യത്തിലാണ് നടപടി. സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം പ്രഖ്യാപിച്ചേക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മെയ്‌തെയ്-കുക്കി കലാപം നിയന്ത്രിക്കാനാകാതിരുന്നതിനെ തുടര്‍ന്നാണ് ബീരേന്‍ സിംഗ് രാജിവച്ചത്. കഴിഞ്ഞ ദിവസം ബിജെപി എംഎല്‍എമാരുടെ യോഗം ചേര്‍ന്നെങ്കിലും അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനത്തിലെത്തിയിരുന്നില്ല. സംസ്ഥാനത്ത് പ്രത്യേക ഭരണ സംവിധാനം വേണമെന്നാണ് കുക്കി സംഘടനയുടെ ആവശ്യം.




![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)










Discussion about this post