അയോദ്ധ്യ: ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിലെ ശ്രീരാമനവമി ആഘോഷങ്ങള്‍ ഏപ്രില്‍ ആറിന് നടക്കുമെന്ന് തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് അറിയിച്ചു.
നവമി ദിനത്തില്‍ രാവിലെ 9.30 മുതല്‍ 10.30 വരെ രാംലല്ലയ്ക്ക് അഭിഷേകം നടക്കും. തുടര്‍ന്ന് 11:40 വരെ നട അടച്ചിടും. ഉച്ചയ്ക്ക് 12ന് ആരതിയും സൂര്യതിലകാര്‍ച്ചനയും നടക്കും. രാംലല്ലയുടെ തിരുനെറ്റിയില്‍ സൂര്യകിരണങ്ങള്‍ നേരിട്ട് പതിക്കുന്ന ദൃശ്യങ്ങളടക്കം രാമനവമിയുടെ എല്ലാ ചടങ്ങുകളും തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുമെന്ന് ചമ്പത് റായ് അറിയിച്ചു.
Discussion about this post