ബെംഗളൂരു: രാജ്യത്ത് ഇന്ന് ഒരു കോടിയിലധികം സ്വയംസേവകര്‍ ഉണ്ട്. സാമൂഹ്യസേവനത്തിലും തൊഴിലാളി, കാര്‍ഷിക മേഖലയിലുമെല്ലാം സംഘ പ്രവര്‍ത്തകരുണ്ട്. കൂടുതലായി വന്നുചേരുന്ന പ്രവര്‍ത്തകരുടെ പ്രായം പരിഗണിച്ചാല്‍ ആര്‍എസ്എസ് ഒരു യുവജനസംഘടനയാണെന്ന് പ്രതിനിധിസഭയുടെ വാര്‍ഷിക റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പങ്ക് വച്ച് സഹസര്‍കാര്യവാഹ് സി.ആര്‍, മുകുന്ദ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ലക്ഷത്തിലേറെ ചെറുപ്പക്കാരാണ് ഓരോ വര്‍ഷവും ആര്‍എസ്എസില്‍ ചേരുന്നത്. 14നും 25നുമിടയില്‍ പ്രായമുള്ളവരാണേറെയും. ശാഖകളുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്ന തമിഴ്‌നാട്ടില്‍ സംഘപ്രവര്‍ത്തനത്തില്‍ വലിയ മുന്നേറ്റമുണ്ടായി. അവിടെ എണ്ണം നാലായിരം പിന്നിട്ടു.
പരിശീലനശിബിരങ്ങളിലും ഈ മുന്നേറ്റം പ്രകടമാണ്. രാജ്യത്ത് 4415 പ്രാരംഭിക് വര്‍ഗുകളിലായ 222962 പേരാണ് പങ്കെടുത്തത്. ഇതില്‍ 1,63,000 പേര്‍ 14നും 25നുമിടയില്‍ പ്രായമുള്ളവരാണ്. നാലപ്ത് വയസിന് മുകളിലുള്ള ഇരുപതിനായിരത്തിലേറെ പേര്‍ പ്രാരംഭിക് വര്‍ഗുകളില്‍ പങ്കെടുത്തു. വെബ്‌സൈറ്റ് (www.rss.org) വഴി ആര്‍എസ്എസില്‍ ചേരുന്നതിനുള്ള പദ്ധതിയില്‍ 2012 മുതല്‍, 1272453 ആളുകള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു, അവരില്‍ 46000ത്തിലധികം പേര്‍ സ്ത്രീകളായിരുന്നു. അത്തരത്തിലുള്ള ആയിരക്കണക്കിന് വനിതാ കാര്യകര്‍ത്താക്കള്‍ സംഘത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളില്‍ ഇന്ന് സജീവമാണ്.
ശതാബ്ദി ലക്ഷ്യമിട്ട് രണ്ട് വര്‍ഷത്തേക്ക് വീട് വിട്ട് പൂര്‍ണസമയം പ്രവര്‍ത്തിക്കണമെന്ന സര്‍സംഘചാലകിന്റെ ആഹ്വാനമനുസരിച്ച് 2453 സ്വയംസേവകര്‍ വിസ്താരകരായി പ്രവര്‍ത്തിക്കുന്നു, മുകുന്ദ പറഞ്ഞു.
Discussion about this post