VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഹാസ്യകലകളില്‍ ഭാരതീയ മൂല്യബോധം പുനഃസ്ഥാപിക്കണം: സംസ്‌കാര്‍ ഭാരതി

VSK Desk by VSK Desk
22 April, 2025
in ഭാരതം
Share
Tweet
SendTelegram

നാസിക്ക്(മഹാരാഷ്ട്ര): യുവാക്കളെ ആകര്‍ഷിക്കുന്ന സ്റ്റാന്‍ഡപ്പ് കോമഡികളില്‍ ഭാരതീയ മൂല്യബോധം പുനഃസ്ഥാപിക്കണമെന്ന് സംസ്‌കാര്‍ ഭാരതി. സാമൂഹിക അവബോധം ഉണര്‍ത്തുന്നതിനും മാനുഷിക മൂല്യങ്ങളും പാരസ്പര്യവും സംസ്‌കാരവുമെല്ലാം പരിപോഷിപ്പിക്കുന്നതിനുമുള്ള ഉപാധിയായിരുന്നു ഭാരതത്തില്‍ ഹാസ്യ നാടകങ്ങള്‍. അവയുടെ ആധുനികകാല രൂപമെന്ന നിലയില്‍ സമകാലീന വിഷയങ്ങളെ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന സ്റ്റാന്‍ഡപ്പ് കോമഡികള്‍ക്ക് മൂല്യച്യുതി സംഭവിച്ചിരിക്കുന്നുവെന്ന് നാസിക്കില്‍ ചേര്‍ന്ന സംസ്‌കാര്‍ ഭാരതി അഖില ഭാരതീയ പ്രബന്ധ കാരിണി സഭ പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി.
 വിഷയങ്ങളെ ആഭാസവല്‍കരിച്ചാണ് നവമാധ്യമങ്ങളിലും മറ്റും ഇത്തരം ഹാസ്യപരിപാടികള്‍ അവതരിപ്പിക്കുന്നത്. വ്യംഗ്യാര്‍ത്ഥങ്ങള്‍ വരുംവിധമുള്ള സംഭാഷണങ്ങളും അഭിനയവും കൂട്ടിക്കലര്‍ത്തി അവതരിപ്പിക്കുകയും ജാതി, മതം, വര്‍ഗം എന്തിനേറെ മനുഷ്യ കുലത്തിനെക്കൂടി  അപഹസിക്കുന്ന തരത്തിലുമാണ്് ഇവയുടെ പോക്ക്. ദേശീയമൂല്യങ്ങളെ ചോദ്യം ചെയ്യുന്ന തരത്തിലേക്കും ഇവ മാറുന്നു.  ആവിഷ്‌ക്കാര സ്വാതന്ത്ര്യമെന്ന മറയുണ്ടാക്കി  സാമൂഹിക പരിഷ്‌കര്‍ത്താക്കളെയും നിലനില്‍ക്കുന്ന സാമൂഹിക വ്യവസ്ഥിതിയേയും ധര്‍മ്മാനുഷ്ഠാനങ്ങളെയും  രാജ്യത്തെതന്നെയും അപഹസിക്കുന്ന തരത്തില്‍  ഇത്തരം  വേദികള്‍ മാറുന്നു. പ്രശസ്തിയും റീച്ചും മാത്രം ലക്ഷ്യമിട്ട ഇവയുടെ വിഷയങ്ങള്‍ പരദൂഷണവും  ലൈംഗികചൂഷണവും നിറഞ്ഞവയായിരിക്കുന്നു. സമൂഹത്തില്‍ യുവജനങ്ങള്‍ക്കിടയിലുള്ള സഹിഷ്ണുതയും സംവേദനക്ഷമതയും സംസ്‌കാരവും നശിക്കാന്‍ ഇത്തരം പരിപാടികള്‍ കാരണമാകുന്നുണ്ടെന്ന് പ്രബന്ധകാരിണി സഭ വിലയിരുത്തി.
നഷ്ടപ്പെട്ടുപോയ ഭാരതീയ ഹാസ്യ കലാമൂല്യങ്ങളെ പുനര്‍നവീകരിക്കുന്നതിനുള്ള ശരിയായ സമയം ഇപ്പോഴാണ്. ഹാസ്യത്തെ ഒരു സമീകൃതമായ, ചേതനയുള്ള, ഉത്തരവാദബോധമുള്ള, മാന്യമായ ഒരു മാധ്യമമായി കണ്ടുകൊണ്ട് , അതിന്റെ എല്ലാ സവിശേഷതകളോടെയും ഉയര്‍ത്തി് ഒരു പ്രധാന മാധ്യമമാക്കി അവതരിപ്പിക്കണം. ഇന്നുവരെയുള്ള എല്ലാ ആഭാസാരീതികളും തച്ചുടച്ചു പുത്തനുണര്‍വോടെ  ഒരു പുതിയ ചുവടുവയ്പ്പ്, ആസ്വാദകനും അനുവാചകനും തമ്മിലുള്ള ആരോഗ്യകരമായ  സംവേദനം, അതിന് ഹാസ്യത്തിന്റെ മേമ്പൊടിയോടെ ഒരു അവതരണം എന്നിവ ലക്ഷ്യം വയ്ക്കണം.
ഹാസ്യ കലകളുടെ ലാവണ്യവും ഗരിമയും അന്തസ്സും ചോരാതെ അവയെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ സുമനസുകളായ കലാകാരന്‍മാരുടെയും കലാസ്വാദകരുടെയും ഭരണ കേന്ദ്രത്തിന്റെയും അഭ്യുദയകാംക്ഷികളൂടെയും  കൂട്ടുത്തരവാദിത്തത്തോടെയുള്ള പ്രവര്‍ത്തനം വേണമെന്ന് സംസ്‌ക്കാര്‍ഭാരതി ആഹ്വാനം ചെയ്തു.

Share
Tweet
SendShareShare

Latest from this Category

മാറ്റത്തിനായുള്ള പരിശ്രമത്തില്‍ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കണം: അതുല്‍ ലിമയെ

സേവനം സ്വീകരിക്കുന്ന കൈകൾ സേവനം നൽകുന്ന കൈകളായി മാറണം: ദത്താത്രേയ ഹൊസബാളെ

ദീപാവലി: അയോദ്ധ്യയിൽ ഈ വർഷത്തെ 30 ലക്ഷം ദീപോത്സവം പുതിയ ചരിത്രമെഴുതും

വോക്കൽ ഫോർ ലോക്കലിനെ ശക്തിപ്പെടുത്തണം , ഇന്ത്യൻ തദ്ദേശീയ ഉത്‌പന്നങ്ങൾ ആഗോള വിപണി കീഴടക്കുന്നു : മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനാധിപത്യസംരക്ഷണത്തിന് വിദ്യാര്‍ത്ഥി ഹുംകാര്‍ ഭോപാലില്‍ ആയിരങ്ങള്‍ അണിനിരന്ന മഹാറാലി

നക്‌സലിസം ഉപേക്ഷിച്ച് ഛത്തീസ്ഗഢ് പുരോഗതിയുടെ പാതയിലെന്ന് രാഷ്‌ട്രപതി

Load More

പുതിയ വാര്‍ത്തകള്‍

ഭാരതം ആത്മീയ ജനാധിപത്യം നല്‍കുന്ന ഒരേയൊരു നാട്: പ്രഫുല്ല കേത്കര്‍

‘ശങ്കരാചാര്യർ എന്റെ മാനസഗുരു; അദ്വൈതദർശനം ലോകത്തിന് നൽകിയ മഹാപ്രതിഭ’: സി. രാധാകൃഷ്ണൻ

മാറ്റത്തിനായുള്ള പരിശ്രമത്തില്‍ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കണം: അതുല്‍ ലിമയെ

ഭാരതത്തിൻ്റെ ഭാവി യുവതലമുറയിൽ ഭദ്രം: പ്രഫുല്ല കേത്കർ

ആർ ഹരി സ്മാരക പ്രഭാഷണം നാളെ

നിയമാധിഷ്ഠിത ജനാധിപത്യത്തെ ആൾക്കൂട്ട നിയമത്താൽ അട്ടിമറിക്കരുത്: ഭാരതീയ വിചാരകേന്ദ്രം

ധർമാനുഷ്ഠാനത്തിലെ സ്വാതന്ത്ര്യാനുഭൂതി ചർച്ചയായി

പ്രൊഫ. തുറവൂർ വിശ്വംഭരൻ സ്മൃതിസദസ്സ്

Load More

Latest English News

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies