ന്യൂദല്‍ഹി: അടിയന്തരാവസ്ഥ കാലത്ത് മിസ ചുമത്തപ്പെട്ട് തടവിലായ സാമൂഹിക പ്രവര്‍ത്തകരെ എബിവിപി ആദരിക്കും. രാജ്യത്തിന്റെ ജനാധിപത്യത്തിന് ഏറ്റവും വലിയ കളങ്കമായി മാറിയ അടിയന്തരാവസ്ഥയ്ക്ക് അന്‍പത് വര്‍ഷം തികയുന്നതിന്റെ ഭാഗമായാണിത്. അടിയന്തരാവസ്ഥയുടെ ഭീകരത തുറുന്നുകാട്ടാന്‍ ആവശ്യമായ പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കുമെന്നും ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സോളങ്കി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആര്‍എസ്എസ് ശതാബ്ദി വര്‍ഷത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി എബിവിപി സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ജനങ്ങളുടെ സമഗ്രവികാസത്തിനായി രചനാത്മകമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്നും ഡോ. വീരേന്ദ്ര സോളങ്കി അറിയിച്ചു.
Discussion about this post