അഹമ്മദാബാദ്: അഹമ്മദാബാദിലെ മേഘാനി നഗർ പ്രദേശത്ത് എയർ ഇന്ത്യ വിമാനം തകർന്നു വീണു. പ്രാഥമിക വിവരങ്ങൾ പ്രകാരം 242 യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നു. ടേക്ക് ഓഫിനിടെയാണ് വിമാനം തകർന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ഉച്ചയ്ക്ക് 1.10ന് ലണ്ടനിലേക്ക് പറന്നുയരുന്നതിനിടെയായിരുന്നു അപകടം. വിമാനത്തിന്റെ പിൻ ഭാഗം മരത്തിൽ ഇടിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. മേഘാനിനഗർ പ്രദേശത്തിനടുത്തുള്ള ധാർപൂരിൽ നിന്ന് കനത്ത പുക ഉയരുന്നുണ്ട്. സംഭവ സ്ഥലത്തേയ്ക്ക് കൂടുതൽ ആംബുലൻസുകളും രക്ഷാപ്രവർത്തകരെയും ജില്ലാ ഭരണകൂടം എത്തിച്ചിട്ടുണ്ട്. പ്രദേശത്തേക്കുള്ള എല്ലാ റോഡുകളും അടച്ചിട്ടുണ്ട്.
Discussion about this post