ന്യൂദല്‍ഹി: ശ്രീബുദ്ധന്‍ പകര്‍ന്ന ജ്ഞാനവും കാണിച്ചുതന്ന പാതയും മുഴുവന്‍ മനുഷ്യരാശിക്കും അവകാശപ്പെട്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റായ് പിത്തോറ സാംസ്‌കാരിക സമുച്ചയത്തില്‍ ബുദ്ധനുമായി ബന്ധപ്പെട്ട പവിത്ര പിപ്രഹ്വ തിരുശേഷിപ്പുകളുടെ അന്താരാഷ്‌ട്ര പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
125 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ഭാരതത്തിന്റെ പൈതൃകം തിരിച്ചെത്തി. രാജ്യത്തെ ജനങ്ങള്‍ക്ക് ഭഗവാന്‍ ബുദ്ധന്റെ പുണ്യതിരുശേഷിപ്പുകള്‍ കാണാനും അനുഗ്രഹങ്ങള്‍ സ്വീകരിക്കാനും കഴിയും. ഭാരതത്തെ സംബന്ധിച്ചിടത്തോളം ഭഗവാന്‍ ബുദ്ധന്റെ പു
ണ്യതിരുശേഷിപ്പുകള്‍ കലാവസ്തുക്കള്‍ മാത്രമല്ല, അവ നമ്മുടെ ആദരണീയമായ പൈതൃകത്തിന്റെ ഭാഗവും സംസ്‌കാരത്തിന്റെ അവിഭാജ്യഘടകവുമാണ്. ഭാരതം ഈ പുണ്യശേഷിപ്പുകളുടെ സംരക്ഷകന്‍ മാത്രമല്ല, ആ കാലാതീതമായ പാരമ്പര്യത്തിന്റെ ജീവിക്കുന്ന വാഹകന്‍ കൂടിയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ശ്രീബുദ്ധദര്‍ശനങ്ങള്‍ യഥാര്‍ത്ഥത്തില്‍ പാലി ഭാഷയിലാണ്, പാലിയെ കൂടുതല്‍ പേരിലേക്ക് എത്തിക്കാനാണ് ശ്രമം, ഇതിന്റെ ഭാഗമായാണ് പാലിക്ക് ക്ലാസിക്കല്‍ ഭാഷ പദവി നല്‍കിയത്. ഭഗവാന്‍ ബുദ്ധന്‍ എല്ലാവരുടേതുമാണ്, അദ്ദേഹം എല്ലാവരെയും ഒന്നിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള ബുദ്ധമതപൈതൃക കേന്ദ്രങ്ങളുടെ വികസനത്തിന് ഭാരതം തുടര്‍ച്ചയായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ശ്രീബുദ്ധന്റെ അനുഗ്രഹത്താല്‍ സമാധാനത്തിന്റെയും സമൃദ്ധിയുടെയും ഐക്യത്തിന്റെയും ഒരു പുതിയ യുഗത്തിന് തുടക്കമാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.















Discussion about this post