തിരുവനന്തപുരം: തെരുവുകച്ചവടക്കാർക്ക് ജീവിത വൃത്തിക്ക് കേന്ദ്രസർക്കാരിന്റെ പദ്ധതി പുതിയ സാമ്പത്തിക-വാണിജ്യ വിപ്ലവമായിക്കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വിവിധ പദ്ധതികളും റെയിൽ സംവിധാനങ്ങളും സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ രംഗത്തെ പുതിയ ചുവടുവെപ്പായ പ്രധാനമന്ത്രി സ്വനിധി ക്രഡിറ്റ് കാർഡ് ലഭ്യത കേരളത്തിലും വ്യാപകമാകുന്നുവെന്ന് മോദി പറഞ്ഞു.
കേരളത്തിൽ 10000 പേർക്ക്, തിരുവനന്തപുരത്ത് 6000 പേർക്ക് സ്വനിധി ക്രഡിറ്റ് കാർഡ് സംവിധാനം നൽകുന്നു.
ഗുരുവായൂർ- തൃശൂർ റൂട്ടിൽ പുതിയ ട്രയിൻ, തുടങ്ങിയവ കേരളത്തിലെ ഗതാഗത സംവിധാനം കൂടുതൽ ശക്തിപ്പെടും. അമൃത ഭാരത് ട്രെയിനുകൾ പുതിയ വഴി തെളിക്കും. തീർത്ഥാടകർക്കും ടൂറിസ്റ്റുകൾക്കും സൗകര്യം ലഭ്യമാക്കും, പ്രധാനമന്ത്രി പറഞ്ഞു.















Discussion about this post