അയോധ്യ: ശ്രീരാമ ജന്മഭൂമിയിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു ദർശനം നടത്തി. ബുധനാഴ്ച ക്ഷേത്രത്തിൽ രാഷ്‌ട്രപതിക്കൊപ്പം മാതാ അമൃതാനന്ദമയി ദേവിയും പ്രാർത്ഥനകളിൽ പങ്കുചേർന്നു. രാംലല്ലയുടെ വിഗ്രഹത്തിന് മുന്നിൽ പ്രണമിച്ച രാഷ്‌ട്രപതി, അമൃതാനന്ദമയിക്കൊപ്പം വിശേഷാൽ പൂജകളിലും പങ്കെടുത്തു.
ചൈത്ര നവരാത്രിയുടെ ആദ്യ ദിനമായ വ്യാഴാഴ്ച (2026 മാർച്ച് 19), അയോധ്യ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ നടന്ന വിശേഷാൽ ചടങ്ങുകളിലും രാഷ്‌ട്രപതി പങ്കെടുത്തു. ക്ഷേത്രത്തിൽ അതീവ പ്രാധാന്യമുള്ള ‘ശ്രീരാമ യന്ത്രം’ സ്ഥാപിക്കുന്ന ചടങ്ങിലാണ് രാഷ്‌ട്രപതി മുഖ്യാതിഥിയായെത്തിയത്. നവരാത്രിയുടെ ആരംഭദിനത്തിൽ തന്നെ ഈ പുണ്യഭൂമിയിൽ എത്താൻ കഴിഞ്ഞത് അനുഗ്രഹീതമായ നിമിഷമാണെന്ന് രാഷ്‌ട്രപതി പറഞ്ഞു.
ശ്രീരാമന്റെ ജീവിതം ഉയർത്തിപ്പിടിക്കുന്ന ‘രാമരാജ്യം’ എന്ന സങ്കല്പം കേവലം ഒരു ഭരണപരമായ പദമല്ലെന്നും, അത് ദയയിലും നീതിയിലും അധിഷ്ഠിതമായ ഒരു ഉത്തമ സമൂഹത്തിന്റെ രൂപരേഖയാണെന്നും രാഷ്‌ട്രപതി വ്യക്തമാക്കി.
എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു നവസമൂഹത്തിന്റെയും വികസിത രാഷ്‌ട്രത്തിന്റെയും നിർമ്മാണത്തിലേക്കാണ് ഭാരതം കുതിക്കുന്നത്. ശ്രീരാമചന്ദ്രന്റെ അനുഗ്രഹത്താൽ 2047-ഓടെയോ അതിനു മുൻപോ തന്നെ വികസിത ഭാരതം എന്ന ലക്ഷ്യം രാജ്യം കൈവരിക്കുമെന്നും രാഷ്‌ട്രപതി ദ്രൗപദി മുർമു കൂട്ടിച്ചേർത്തു

















Discussion about this post