ഐസ്വാള്‍: അമൃതോത്സവം ആഘോഷിക്കുന്നതിന്‍റെ ചരിത്രത്തെക്കുറിച്ച് മിസോറാമിലെ ഗ്രാമങ്ങള്‍ക്ക് പറഞ്ഞുകൊടുക്കുകയാണ് അറുപത്തിനാലുകാരനായ ലാല്‍ബിയക്തംഗ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ടുകൊണ്ട് ഫെബ്രുവരി 9ന് ആസാം അതിര്‍ത്തിയിലെ വൈരങ്‌ടെ പട്ടണത്തില്‍ നിന്ന് കാല്‍നടയായി തുടങ്ങിയതാണ് ബിയക്തംഗയുടെ യാത്ര.
ഐസ്വാളിന്‍റെ തെക്ക്-പടിഞ്ഞാറന്‍ പ്രദേശത്ത് നഗരങ്ങളിലെ പട്ടിണിക്കാര്‍ക്ക് അനുവദിച്ച ലാവിപുയി ചേരിയിലെ താമസക്കാരനാണ് ലാല്‍ബിയക്തംഗ. വടക്കന്‍ മിസോറാമിലെ കൊലാസിബ് ജില്ലയിലും പടിഞ്ഞാറന്‍ മമിത് ജില്ലയിലും യാത്രയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഐസ്വാളില്‍ തിരിച്ചെത്തിയത്.
ഇന്നലെ തുടങ്ങിയ യാത്രയുടെ രണ്ടാം ഘട്ടത്തില്‍ വടക്കുകിഴക്കന്‍ മണിപ്പൂരിനോട് അതിര്‍ത്തി പങ്കിടുന്ന സകാവര്‍ദായ് ഗ്രാമത്തിലാണ് ലാല്‍ബിയക്തംഗയും ഉദ്‌ബോധനങ്ങള്‍. 1987ല്‍ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് കൂലിപ്പണിക്കിറങ്ങിയതാണ് ലാല്‍ബിയക്തംഗ. ആരോഗ്യപൂര്‍ണ ജീവിതത്തിന് ഇത് ധാരാളമാണെന്നാണ് അദ്ദേഹത്തിന്‍റെ വാദം.
ലാല്‍ബിയക്തംഗ ഏറ്റെടുക്കുന്ന ആദ്യത്തെ വാക്കത്തോണ്‍ ദൗത്യമല്ല ഇത്. 1997-ല്‍ അദ്ദേഹം 50 ഗ്രാമങ്ങളില്‍ സഞ്ചരിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പരിസ്ഥിതി, വന്യജീവി സംരക്ഷണത്തെക്കുറിച്ച് അവബോധം നല്‍കിയിരുന്നു. 2021 മാര്‍ച്ചില്‍, മ്യാന്‍മറിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനായി അദ്ദേഹം ഐസ്വാളില്‍ നിന്ന് ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിക്കടുത്തുള്ള സോഖാവ്തര്‍ ഗ്രാമത്തിലേക്ക് 200 കിലോമീറ്ററിലധികം നടന്നിരുന്നു.
Discussion about this post